ജി.എസ്.ടി നിരക്ക് കുറവ്:ബട്ടര്‍ മുതല്‍ ഐസ്‌ക്രീം വരെ 700 ഉല്‍പ്പന്നങ്ങള്‍ക്ക് വിലക്കുറവ്; ഉപഭോക്താക്കള്‍ക്ക് ആശ്വാസം നല്‍കി അമുല്‍

ന്യൂഡൽഹി: ചരക്ക് സേവന നികുതി (ജി.എസ്.ടി) നിരക്കുകള്‍ കുറച്ചതിന്റെ തുടര്‍ച്ചയായി പ്രമുഖ ഡെയറി ബ്രാന്‍ഡായ അമുല്‍, 700-ലധികം ഉല്‍പ്പന്നങ്ങളുടെ വില കുറച്ചതായി അറിയിച്ചു. ബട്ടര്‍, നെയ്യ്, ചീസ്, ഐസ്‌ക്രീം, പനീർ, ഫ്രോസണ്‍ സ്നാക്സ് എന്നിവ ഉള്‍പ്പെടുന്ന ഉല്‍പ്പന്നങ്ങള്‍ക്കാണ് വിലക്കുറവ് ലഭ്യമാകുന്നത്. പുതിയ നിരക്കുകള്‍ സെപ്തംബര്‍ 22 മുതല്‍ പ്രാബല്യത്തില്‍ വരും.

Advertisements

ഉദാഹരണത്തിന്,


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

100 ഗ്രാം അമുല്‍ ബട്ടര്‍ ₹62-ല്‍ നിന്ന് ₹58 ആയി കുറച്ചു.

ഒരു ലിറ്റര്‍ നെയ്യ് ₹40 കുറഞ്ഞ് ₹610 ആയി.

അഞ്ച് ലിറ്റര്‍ നെയ്യ് ടിന്‍ ₹200 കുറഞ്ഞ് ₹3,075 ആയി.

ജി.എസ്.ടി നിരക്കില്‍ വന്ന മാറ്റങ്ങളുടെ നേട്ടം സെപ്തംബര്‍ 22ന് ശേഷം ഉപഭോക്താക്കള്‍ക്ക് നേരിട്ട് ലഭിക്കുമെന്നാണു പ്രതീക്ഷയെന്ന് സെന്‍ട്രല്‍ ജി.എസ്.ടി ചീഫ് കമ്മീഷണര്‍ എസ്.കെ. റഹ്മാന്‍ അറിയിച്ചു. ഇതിന്റെ നടപ്പിലാക്കലില്‍ കേന്ദ്രവും സംസ്ഥാന ജി.എസ്.ടി ഉദ്യോഗസ്ഥരും ശ്രദ്ധവഹിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.എന്നാല്‍ വിപണിയില്‍ പ്രത്യക്ഷ ഇടപെടല്‍ ഉണ്ടാകില്ല. ഉല്‍പാദകരും വിതരണക്കാരും സ്വമേധയാ ഉപഭോക്താക്കള്‍ക്ക് വിലക്കുറവ് കൈമാറണം എന്നതാണ് സര്‍ക്കാരിന്റെ നിലപാട്. വിലക്കുറവ് കൈമാറാതെ പോകുന്നത് അനാവശ്യമായ റിസ്ക് ഏറ്റെടുക്കലായിരിക്കുമെന്നും, അത്തരത്തില്‍ ആരും ഇടപെടരുതെന്നും എസ്.കെ. റഹ്മാന്‍ വ്യക്തമാക്കി.

Hot Topics

Related Articles