അവിശ്വാസിയായിരുന്ന അച്ഛൻ അവസാന നാളുകളില്‍ വിശ്വാസങ്ങളെ എതിര്‍ത്തിരുന്നില്ല ;  ഷോബി തിലകൻ

ന്യൂസ് ഡെസ്ക് : നടൻ തിലകൻ അവസാന നാളുകളില്‍ വിശ്വാസങ്ങളെ എതിര്‍ത്തിരുന്നില്ലെന്ന് മകൻ. അവിശ്വാസിയായിരുന്ന അച്ഛൻ അവസാന നാളുകളില്‍ വിശ്വാസങ്ങളെ എതിര്‍ത്തിരുന്നില്ലെന്നാണ് നടനും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഷോബി തിലകൻ വെളിപ്പെടുത്തുന്നത്.മരിക്കുംവരെ അന്ധവിശ്വാസങ്ങള്‍ക്ക് എതിരായിരുന്നു തിലകനെന്നും ഓച്ചിറയില്‍ ഭജനത്തിനായി എത്തിയ ഷോബി വെളിപ്പെടുത്തി. തങ്ങളുടെ വിശ്വാസങ്ങളില്‍ പിതാവ് ഇടപെട്ടിരുന്നില്ലെന്നും ഷോബി കൂട്ടിച്ചേര്‍ത്തു.

Advertisements

ഷോബി തിലകൻ, ഭാര്യ ശ്രീലേഖ, മകൻ ദേവനന്ദ്, ഭാര്യയുടെ അമ്മ തങ്കമണിയമ്മ എന്നിവരാണ് ദേവസ്വം ബോര്‍ഡിന്റെ മഠത്തില്‍ ഭജനമിരിക്കുന്നത്. കുടുംബത്തോടൊപ്പം പന്ത്രണ്ടു ദിവസവും ഭജനം പാര്‍ക്കാൻ ആഗ്രഹമുണ്ടെങ്കിലും തിരക്കുമൂലം അതിനു കഴിയാറില്ലെന്നും ഷോബി വ്യക്തമാക്കി. ഇത്തവണ പരമാവധി ദിവസം പരബ്രഹ്‌മത്തിന്റെ മുന്നില്‍ ഭജനമിരിക്കണമെന്ന ആഗ്രഹമുള്ളതിനാല്‍ ഏഷ്യാനെറ്റിലെ മൗനരാഗം സീരിയലിന്റെ ഡബ്ബിങ് ഓച്ചിറയിലുള്ള സ്റ്റുഡിയോയിലേക്ക് മാറ്റിയിട്ടുണ്ട്. ഗുരുവായൂര്‍, മൂകാംബിക, ചോറ്റാനിക്കര ക്ഷേത്രങ്ങളിലും തുടര്‍ച്ചയായി പോകാറുണ്ടെന്നും ഷോബി പറഞ്ഞു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.