പായിപ്പാട് 16-ാം വാർഡ് 155-ാം ബൂത്തിൽ മഹിളാ കോൺഗ്രസ് ബൂത്ത് കമ്മറ്റി രൂപീകരിച്ചു

ചങ്ങനാശ്ശേരി: പായിപ്പാട് 16-ാം വാർഡ് 155-ാം ബൂത്തിൽ മഹിളാ കോൺഗ്രസ് ബൂത്ത് കമ്മറ്റി രൂപീകരിച്ചു. 65 പേർക്ക് മെമ്പർഷിപ്പ് വിതരണം നടത്തി. ജില്ലാ പ്രസിഡൻ്റ് ബെറ്റി ടോജോ യോഗം ഉത്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് ശ്രീമതി. ആനി ജോസഫ് അദ്ധ്യക്ഷത വഹിച്ചയോഗത്തിൽ ബ്ലോക്ക് പ്രസിഡൻ്റ് ജയശ്രീ പ്രഹ്ളാദൻ മുഖ്യപ്രഭാഷണം നടത്തി. ബ്ലോക്ക് മെമ്പർ റ്റീനമോൾ റോബി, കോൺഗ്രസ് മണ്ഡലം പ്രസിഡൻ്റ് പി.സി വർഗീസ് ബൂത്ത് പ്രസിഡൻറ് രാജൻ ജോസഫ് പഞ്ചായത്തംഗം കെ.എ പാപ്പച്ചൻ ബി.എൽ.എ വർഗീസ് ആൻ്റണി ബ്ലോക്ക് ഭാരവാഹികളായ ശ്യാമള, സൂസമ്മ ,സെലിൻ ,ഡീന എന്നിവർ പ്രസംഗിച്ചു…യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ട അഡ്വ. ഡെന്നീസ് ജോസഫിനും, മഹിളാ കോൺഗ്രസ് ഭാരവാഹികൾക്കും സ്വീകരണം നൽകി.വാർഡ് ഭാരവാഹികളായി പ്രസിഡൻ്റ് സ്മിത റെജി വൈസ് പ്രസിഡൻ്റ് ശാലുഷി ജോ ജനറൽ സെക്രട്ടറിമാരായ അമ്മിണി ഫ്രാൻസിസ്, സോമി ബോബി, റെജീന ഫ്രാൻസിസ് ട്രെഷറർ മിനി വർഗീസ് എന്നിവർ ചുമതലയേറ്റു.

Advertisements

Hot Topics

Related Articles