തിരുവനന്തപുരം : രാജ്യത്തെ ഏറ്റവും മികച്ച സേനയാണ് കേരള പൊലീസെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പേരൂര്‍ക്കട എസ് എ പി ഗ്രൗണ്ടില്‍ കേരളപ്പിറവി, കേരള പൊലീസ് രൂപീകരണദിനം എന്നിവയോടനുബന്ധിച്ചുള്ള പൊലീസ് പരേഡില്‍ അഭിവാദ്യം സ്വീകരിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരള പൊലീസിന്‍റെ വളര്‍ച്ച അത്ഭുതാവഹമാണ്. പൊലീസില്‍ സമ്മാനതകളില്ലാത്ത മാറ്റമാണ് കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടെ ഉണ്ടായത്. കുറ്റാന്വേഷണത്തില്‍ ആധുനിക രീതികള്‍ മികച്ച രീതിയില്‍ ഉപയോഗിക്കുന്നതായും സൈബര്‍ അന്വേഷണ മേഖലയിലെ മികവ് എടുത്തു പറയേണ്ടതാണെന്നും അദ്ദേഹം പറഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രതിസന്ധി ഘട്ടങ്ങളില്‍ സാമൂഹ്യ സേവനം നല്‍കുന്ന സേനയായി മാറി. സാമൂഹ്യ പ്രതിബദ്ധതയോടു കൂടിയുള്ള പ്രവര്‍ത്തനം ഇനിയും തുടരണം. വനിതകളുടെ പ്രാതിനിധ്യം വര്‍ദ്ധിപ്പിക്കുക എന്നതാണ് സര്‍ക്കാരിന്‍റെ നയം. 4552 വനിതകള്‍ പൊലീസില്‍ ഉണ്ട്. കഴിഞ്ഞ ഏഴ് വര്‍ഷ കാലയളവില്‍ നിരവധി നിരവധി നിയമനങ്ങള്‍ നടന്നതായും മുഖ്യമന്ത്രി പറഞ്ഞു.
രാജ്യത്തെ മികച്ച ക്രമസമാധാനമുള്ള സംസ്ഥാനമായി കേരളം നിരവധി തവണ തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്ത് വര്‍ഗീയ സംഘര്‍ഷം ഇല്ലാത്ത ഏക സ്ഥാനം കേരളമാണ്. ഇതില്‍ കേരള പൊലീസിന്‍റെ സേവനം വളരെ വലുതാണെന്നും അദ്ദേഹം പറഞ്ഞു.