തിരുവനന്തപുരം : മലയാളി താരം സഞ്ജു സാംസണ് മുന്നില്‍ ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ വാതില്‍ പൂര്‍ണമായും അടയുന്നുവെന്നതിന്‍റെ സൂചനയാണ് ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരക്കുള്ള ടീമില്‍ നിന്നുള്ള ഒഴിവാക്കല്‍ എന്ന് സൂചന. ലോകകപ്പിന് മുൻപ് നടന്ന അയര്‍ലൻഡിനെതിരായ ടി20 പരമ്പരയില്‍ മികച്ച പ്രകടനം പുറത്തെടുത്തിട്ടാണ് സഞ്ജുവിനോടുള്ള ഈ അനീതി.
ലോകകപ്പിന് തൊട്ടു മുൻപ് നടന്ന അയര്‍ലൻഡിനെതിരായ ടി20 പരമ്പരയിലെ രണ്ടാം മത്സരത്തില്‍ 26 പന്തില്‍ 153 സ്ട്രൈക്ക് റേറ്റില്‍ സഞ്ജു 46 റണ്‍സ് അടിച്ചിരുന്നു. ഒരു മത്സരം മഴമൂലം ഉപേക്ഷിച്ചപ്പോള്‍ മൂന്നാം മത്സരത്തില്‍ സഞ്ജു ഒരു റണ്ണുമായി പുറത്താകാതെ നിന്നു. ഈ രണ്ട് മത്സരങ്ങളില്‍ തിലക് വര്‍മ പൂജ്യത്തിനും ഒരു റണ്ണെടുത്തും പുറത്തായപ്പോള്‍ യശസ്വി ജയ്‌സ്വാള്‍ രണ്ട് മത്സരങ്ങളിലും വലിയ സ്കോര്‍ നേടാതെ പുറത്തായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അയര്‍ലന്‍ഡിനെതിരായ പരമ്പരക്ക് മുൻപ് നടന്ന വീൻഡിസിനെതിരായ ഏകദിന പരമ്ബരയിലും സഞ്ജു വെടിക്കെട്ട് അര്‍ധസെഞ്ചുറി നേടിയിരുന്നു. എന്നാല്‍ ടി20 പരമ്പരയില്‍ കാര്യമായി തിളങ്ങാനായില്ല. എന്നിട്ടും സഞ്ജുവിനെ ഏഷ്യാകപ്പിനോ ലോകകപ്പിനോ, രണ്ടാം നിരക്കാരെ വിട്ട ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ടീമുകളിലേക്കോ പരിഗണിച്ചില്ല. ഏഷ്യാ കപ്പ് ടീമില്‍ സ്റ്റാന്‍ഡ് ബൈ ആയി ഉള്‍പ്പെടുത്തിയെങ്കിലും പിന്നീട് ഒഴിവാക്കി.
സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം അനുവദിക്കുമെന്നുറപ്പായ ഓസ്ട്രേലിയക്കെതിരായ ടി20 പരമ്പരയില്‍ സഞ്ജു ഉറപ്പായും തിരിച്ചെത്തുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാല്‍ ഇത്തവണയും സഞ്ജുവിനെ തഴഞ്ഞ് ജിതേഷ് ശര്‍മയെ സെലക്ടര്‍മാര്‍ ടീമിലെുത്തു. സയ്യിദ് മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റിലെ മോശം പ്രകടനമാണ് സഞ്ജുവിന് തിരിച്ചടിയായതെന്ന് പറയാനാവില്ല.