കോട്ടയം : കെട്ടിട വാടകയ്ക്ക് മേൽ 18% ജിഎസ്ടി കൂടി അടയ്ക്കണമെന്ന കേന്ദ്ര ജി എസ് ടി കൗൺസിലിന്റെ തീരുമാനം പിൻവലിക്കണമെന്നും , ഇന്ത്യയിലെ ലക്ഷക്കണക്കിന് ചെറുകിട വ്യാപാരികളുടെ കുടുംബങ്ങളെ സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിടുന്ന ഈ തീരുമാനം നടപ്പിലാക്കരുതെന്നും കേരള റീട്ടെയിൽ ഫുട് വെയർ അസോസിയേഷൻ സംസ്ഥാന കമ്മിറ്റി ആവശ്യപെട്ടു. ആവശ്യം ഉന്നയിച്ചുകൊണ്ട് കേന്ദ്ര ധനകാര്യ വകുപ്പ് മന്ത്രിക്കുംസംസ്ഥാന ധനകാര്യ വകുപ്പ് മന്ത്രിക്കുംനിവേദനം നൽകി. നവംബർ ഏഴാം തീയതി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യുടെ നേതൃത്വത്തിൽ നടത്തുന്ന രാജഭവൻ മാർച്ചിന് എല്ലാവിധ പിന്തുണയും നൽകുവാനും തീരുമാനിച്ചു. സംസ്ഥാന പ്രസിഡണ്ട് എംഎൽ മുജീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു. യോഗത്തിൽ . സംസ്ഥാന ജനറൽ സെക്രട്ടറി നൗഷൽ തലശ്ശേരി, ട്രഷറർബിജു ഐശ്വര്യ , ഹുസൈൻ കുന്നകര എറണാകുളം. ഹമീദ് കാസർ ഗോഡ് . റാഫി കൊല്ലം . ജലീൽ ആലപ്പുഴ . നാസർ മലപ്പുറം സവാദ് കണ്ണൂർ ശംസുദീൻ തൃശ്ശൂർ, തുടങ്ങിയവർ സംസാരിച്ചു.