വാടക കെട്ടിടങ്ങൾക്ക് 18% ശതമാനം ജി എസ് ടി :വ്യാപാരികളുടെ പ്രതിഷേധ മാർച്ച് നാളെ

കോട്ടയം: വാടക കെട്ടിടങ്ങളിൽ മുറി വാടകയ്ക്ക് എടുത്ത് വ്യാപാരം നടത്തുന്ന വ്യാപാരികളുടെ മേൽ 18% നികുതി അടിച്ചേൽപ്പിച്ച കേന്ദ്ര ജിഎസ്‌ടി കൗൺസിലിന്റെ തീരുമാനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് വ്യാപാരി വ്യവസായ സമിതി കോട്ടയം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ മാർച്ചും ധർണ്ണയും നടക്കും. 24 ന് രാവിലെ 10ന് തിരുനക്കര ഗാന്ധി സ്ക്വയർ പരിസരത്തു നിന്ന് ആരംഭിക്കുന്ന പ്രതിഷേധ മാർച്ച് നാഗമ്പടത്തെ ജി എസ് ടി ഓഫീസിനു മുമ്പിൽ എത്തുന്നതിനെ തുടർന്നു നടക്കുന്ന ധർണ്ണ സമിതി ജില്ലാ പ്രസിഡണ്ട് ഔസേപ്പച്ചൻ തകിടിയേൽ ഉദ്ഘാടനം ചെയ്യും. സമിതി ജില്ല ട്രഷറർ പി എ അബ്ദുൾ സലിം അധ്യക്ഷത വഹിക്കും സമിതി ജില്ല സെക്രട്ടറി ജോജി ജോസഫ് മുഖ്യ പ്രസംഗം നടത്തും. ചെറുകിട ,ഇടത്തരം വ്യാപാര മേഖലയെ കൂടുതൽ നഷ്ടത്തിലേക്ക് തള്ളിവിടുന്ന കേന്ദ്ര ജി എസ് ടി കൗൺസിലിൻ്റെ തീരുമാനത്തിൽ പ്രതിഷേധിക്കുവാൻ മുഴുവൻ വ്യാപാരികളും എത്തിച്ചേരണമെന്ന് ഭാരവാഹികൾ അറിയിച്ചു.

Advertisements

Hot Topics

Related Articles