ജി എസ് ടി ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും : വ്യാപാരി വ്യവസായി സമിതി

കോട്ടയം : ജി എസ് ടി കൗൺസിലിന്റെ വ്യാപാര ദ്രോഹ നടപടിയിൽ പ്രതിഷേധിച്ച് വ്യാപാരി വ്യവസായി സമിതിയുടെ നേതൃത്വത്തിൽ ജൂ്ൺ 30 വ്യാഴാഴ്ച ജി എസ് ടി കൗൺസിൽ ഓഫീസിലേക്ക് പ്രതിഷേധ മാർച്ചും ധർണയും നടത്തും. മുൻവർഷങ്ങളിലെ സാങ്കേതിക പിഴവുകളുടെ പേരിൽ ഈടാക്കുന്ന ലേറ്റ് ഫീ പെനാൽറ്റി ഫീഎന്നിവ ഒഴിവാക്കുക,ടെസ്റ്റ് പർച്ചേസ് ന്റെ പേരിൽ വ്യാപാരികളെ ദ്രോഹിക്കുന്നത് അവസാനിപ്പിക്കുക.ചെറിയ പിഴ വുകൾക്ക് ഭീമമായ പിഴ ചുമത്തുന്ന ജി എസ് ടി കൗൺസിലിന്റെ തെറ്റായ സമീപനം തിരുത്തുക.എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തുക.

Advertisements

രാവിലെ 10 മണിക്ക് തിരുനക്കര ഗാന്ധിസ്‌ക്വയറിൽ നിന്നാരംഭിക്കുന്ന മാർച്ച് നാഗമ്പടത്തെ ജി.എസ്.ടി കൗൺസിൽ ഓഫീസിനുൻപിൽ സമാപിക്കും. തുടർന്നു നടക്കുന്ന ധർണ്ണ വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ.എസ് ബിജു ഉദ്ഘാടനം ചെയ്യും.വ്യാപാര മേഖലയിൽ അലയടിക്കുന്ന പ്രതിഷേധത്തിന് സമരമുഖം തീർക്കുവാൻ ആയി സംഘടിപ്പിച്ചിരിക്കുന്ന ഈ പ്രതിഷേധ സമരത്തിൽ പങ്കെടുക്കുവാൻ മുഴുവൻ വ്യാപാരികളും എത്തിച്ചേരണമെന്ന് വ്യാപാരി വ്യവസായി സമിതി ജില്ലാ പ്രസിഡണ്ട് ഔസേപ്പച്ചൻ തകിടിയൽ , സെക്രട്ടറി ജോജി ജോസഫ് ട്രഷറർ പി എ അബ്ദുൽ സലീം എന്നിവർ അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.