പന്തളം വലിയ തമ്പുരാന് ഗാർഡ് ഓഫ് ഓണർ നൽകാതിരുന്നത് അപലപനീയം : അയ്യപ്പ സമാജം

തിരുവല്ല : നാടുനീങ്ങിയ പന്തളം വലിയ തമ്പുരാൻ പി രാമവർമ രാജയുടെ മരണാനന്തര ചടങ്ങുകൾക്ക് പോലീസിന്റെ ഗാർഡ് ഓഫ് ഓണർ നൽകാതിരുന്നത് അപലപനീയമാണെന്ന് ശബരിമല അയ്യപ്പ സമാജം സംസ്ഥാന പ്രസിഡന്റ് അക്കീരമൺ കാളിദാസൻ ഭട്ടതിരിപ്പാട് തിരുവല്ലയിൽ പറഞ്ഞു. എല്ലാ ബഹുമാന്യ വ്യക്തികൾക്കും നൽകാറുള്ള ഈ മരണാനന്തര ആദരം നിഷേധിച്ച നടപടി വഴി സർക്കാർക്കാർ ഹൈന്ദവ സമൂഹത്തോടും തമ്പുരാനോടും തെറ്റു ചെയ്തിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Advertisements

Hot Topics

Related Articles