ഗുജറാത്തിൽ വിമാനാപകടം: തകർന്നത് ലണ്ടനിലേക്ക് പറന്ന എയർ ഇന്ത്യ വിമാനം

അഹമ്മദാബാദ്: ഗുജറാത്തിൽ വിമാനം തകർന്ന് വീണു. എയർ ഇന്ത്യ വിമാനമാണ് തകർന്നു വീണത്. മേഘനിനഗറിലെ ജനവാസ മേഖലയിലേക്കാണ് എയർ ഇന്ത്യ വിമാനം തകർന്നുവീണത്. അഹമ്മദാബാദിലെ സർദാർ വല്ലഭായി പട്ടേൽ വിമാനത്താവത്തിന് സമീപമാണ് സംഭവം. 242 യാത്രക്കാർ വിമാനത്തിലുണ്ടായിരുന്നു എന്നാണ് വിവരം.

Advertisements

1.10നാണ് എയർഇന്ത്യ എ1171 വിമാനം ലണ്ടനിലേക്ക് പറന്നുയർന്നത്. ടേക്കോഫിനിടെ മരത്തിലോ മതിലിലോ ഇടിച്ച് വിമാനം തകർന്നു എന്നാണ് പ്രാഥമിക വിവരം. അഗ്‌നശമന സേനയുടെ ഏഴ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം നടത്തുന്നുണ്ട്. വിമാനം കത്തിയെരിഞ്ഞതിന്റെയും കറുത്ത നിറത്തിലുള്ള പുക ഉയരുന്നതിന്റെയും ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ടേക്കോഫിനിടെ ആയതിനാൽ, വിമാനത്തിൽ ഇന്ധനം ധാരാളമുണ്ടായിരുന്നു. ഇത് വലിയ പൊട്ടിത്തെറി ഉണ്ടാക്കിയിരിക്കാം എന്നാണ് നിഗമനം.

Hot Topics

Related Articles