ദില്ലിയിൽ വാർത്താ സമ്മേളനത്തിലാണ് മുഖ്യ തിരഞ്ഞെടുപ്പു കമ്മിഷണർ രാജീവ് കുമാറാണ് തിരഞ്ഞെടുപ്പു തീയതികൾ പ്രഖ്യാപിച്ചത്.
ഗുജറാത്തിൽ ആകെ 182 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ്.
കേവല ഭൂരിപക്ഷത്തിന് 92 സീറ്റുകളാണ് വേണ്ടത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2017 ൽ ലെ തിരഞ്ഞെടുപ്പിൽ ബിജെപിക്ക് 99 സീറ്റുകളും, കോൺഗ്രസിന് 77 സീറ്റുകളുമാണ് ലഭിച്ചത്.
മറ്റുപാർട്ടികൾക്ക് ആറു സീറ്റുകളും ലഭിച്ചു.
എന്നാൽ പിന്നീട് കോൺഗ്രസ് അംഗങ്ങൾ ബിജെപിയിലേക്കു ചേക്കേറിയതോടെ നിലവിൽ ബിജെപിക്ക് 111 സീറ്റുകളാണുള്ളത്.
കോൺഗ്രസിന് 62 സീറ്റുകളും മറ്റുള്ളവർക്ക് നാലു സീറ്റുകളുമുണ്ട്.
നി അഞ്ച് സീറ്റുകൾ ഒഴിഞ്ഞുകിടക്കുകയാണ്.
കാൽനൂറ്റാണ്ടോളമായി ബിജെപിയാണ് ഗുജറാത്തിൽ അധികാരത്തിലുള്ളത്.
എന്നാൽ തിരഞ്ഞെടുപ്പിനു തൊട്ടുമുൻപു സംഭവിച്ച മോർബി തൂക്കുപാല ദുരന്തം സർക്കാരിനെ പ്രതിരോധത്തിലാക്കുന്നുണ്ട്.