ഗുരുവന്ദനം 2024:  വിരമിച്ച അധ്യാപകരെയും, പ്രശസ്ത മാധ്യമപ്രവർത്തകരെയും  ആദരിക്കുന്നു 

കാഞ്ഞിരപ്പള്ളി : അധ്യാപക ദിനമായ സെപ്റ്റംബർ അഞ്ചാം തീയതി പൂഞ്ഞാർ നിയോജക മണ്ഡലത്തിലെ വിരമിച്ച മുഴുവൻ അധ്യാപകരെയും, നിയോജക മണ്ഡലത്തിൽ നിന്നുള്ള പ്രശസ്ത മാധ്യമപ്രവർത്തകരെയും    ആദരിക്കുന്ന ചടങ്ങ് ഗുരുവന്ദനം 2024 എന്ന പേരിൽ സംഘടിപ്പിക്കുന്നു. പൂഞ്ഞാർ എംഎൽഎ അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ  നേതൃത്വം നൽകുന്ന ഫ്യൂച്ചർ സ്റ്റാർസ് എഡ്യൂക്കേഷൻ പ്രോജക്റ്റിന്റെ ആഭിമുഖ്യത്തിൽ പൊടിമറ്റത്തുള്ള  കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്സ് കോളേജ് ഓഡിറ്റോറിയത്തിൽ രാവിലെ 10 മണിക്കാണ് ചടങ്ങ് സംഘടിപ്പിച്ചിരിക്കുന്നത്. ഗവൺമെന്റ്,എയ്ഡഡ് മേഖലയിലെ എൽ പി മുതൽ കോളേജ് തലം വരെയുള്ള വിരമിച്ച അധ്യാപകരെയും,   നിയോജകമണ്ഡലത്തിൽ നിന്നുള്ള പ്രശസ്ത മാധ്യമപ്രവർത്തകരായ ജോൺ മുണ്ടക്കയം,റെജി പഴയിടം, കെ.ആർ പ്രമോദ് ,മാതു സജി,  ഷിഹാസ് പി.ഷാഹുൽ(അന്തു ),സനോജ് സുരേന്ദ്രൻ,  ഇ.പി ഷാജുദ്ദീൻ,     തോമസ് ഡൊമിനിക്ക്, സൈറ ബീഗം എന്നിവരെയുമാണ്   ചടങ്ങിൽ വച്ച് ആദരിക്കുക. അഡ്വ. സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎയുടെ അധ്യക്ഷതയിൽ  മുൻ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലറും വിദ്യാഭ്യാസ വിചക്ഷണനുമായ ഡോ. സിറിയക് തോമസ്  ചടങ്ങിന്റെ ഉദ്ഘാടന കർമ്മം നിർവഹിക്കും. ഗവ. ചീഫ് വിപ്പും വിരമിച്ച കോളേജ് അധ്യാപകനുമായ ഡോ. എൻ.ജയരാജ് മുഖ്യാതിഥിയായി പങ്കെടുക്കും.  മുൻ ഹൈക്കോടതി ചീഫ് ജസ്റ്റിസും,  മനുഷ്യാവകാശ കമ്മീഷൻ ചെയർമാനും ആയിരുന്ന ജസ്റ്റിസ്. ആന്റണി ഡൊമിനിക്  മുഖ്യപ്രഭാഷണം നടത്തുകയും അവാർഡുകൾ  വിതരണം ചെയ്യുകയും ചെയ്യും.  ഫ്യൂച്ചർ സ്റ്റാർസ് ഡയറക്ടറും മുൻ കോളേജ് പ്രിൻസിപ്പലുമായ ഡോ.  ആൻസി ജോസഫ് ചടങ്ങിൽ സ്വാഗതം ആശംസിക്കും. ഫ്യൂച്ചർ സ്റ്റാർസ് സെക്രട്ടറിയും വിരമിച്ച ഹയർസെക്കൻഡറി അധ്യാപികയുമായ സുജ എം.ജി കൃതജ്ഞത പ്രകാശിപ്പിക്കും. ജില്ലാ ആസൂത്രണ സമിതി അംഗം കെ. രാജേഷ്, ജില്ലാ പഞ്ചായത്ത് അംഗങ്ങളായ അഡ്വ. ശുഭേഷ് സുധാകരൻ, പി.ആർ അനുപമ, കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്  അജിതാ രതീഷ്,  ഈരാറ്റുപേട്ട നഗരസഭ ചെയർപേഴ്സൺ സുഹറ അബ്ദുൽ ഖാദർ, കൂട്ടിക്കൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്   ബിജോയി മുണ്ടുപാലം, കോരുത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  ജാൻസി സാബു , മുണ്ടക്കയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് രേഖ ദാസ്, എരുമേലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിജി മോൾ   സജി, പാറത്തോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ ശശികുമാർ, തിടനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  സ്കറിയ പൊട്ടനാനി , പൂഞ്ഞാർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഗീത നോബിൾ , പൂഞ്ഞാർ തെക്കേക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോർജ് മാത്യു , തീക്കോയി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.സി ജെയിംസ്,  സെന്റ് ഡൊമിനിക്സ് കോളേജ് പ്രിൻസിപ്പൽ ഡോ.  സീമോൻ തോമസ്, തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിക്കും. ഫ്യൂച്ചർ സ്റ്റാർസ് പ്രോജക്ട് എക്സിക്യൂട്ടീവ് അംഗങ്ങളായ പി. എ ഇബ്രാഹിംകുട്ടി,  ബിനോയ് സി. ജോർജ്, ആർ.  ധർമ്മകീർത്തി,  നിയാസ് എം എച്ച്,  ഡൊമിനിക് കല്ലാടൻ, അഭിലാഷ് ജോസഫ്,  നോബി ഡൊമിനിക്, ഡോ.  മാത്യു കണമല, എലിസബത്ത് തോമസ്, പിപിഎം നൗഷാദ്,  ഖലീൽ റഹ്മാൻ , അലൻ വാണിയപുര,  മാർട്ടിൻ ജെയിംസ് ചാലയ്ക്കൽ, പ്രിയാ അഭിലാഷ്   തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.