കൊച്ചി : ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള ഏകാദശി വിളക്ക് രണ്ടാം ദിനത്തില്‍ ശ്രീ ഗുരുവായൂരപ്പനും ശ്രീ അയ്യപ്പനും വഴിപാടായി രണ്ട് പൊന്നിൻ കിരീടങ്ങള്‍.തിരുവനന്തപുരം സ്വദേശിയാണ് കിരീടങ്ങള്‍ സമര്‍പ്പിച്ചത്. കിരീടങ്ങള്‍ ഇന്ന് ഉച്ചപൂജക്കു ശേഷം സമര്‍പ്പിച്ചു. തിരുവനന്തപുരം സ്വദേശി നാഥൻ മേനോൻ ആണ് രണ്ട് കിരീടങ്ങളും സമര്‍പ്പിച്ചത്. പ്രഭാവലയം ഉള്ള ചുവന്നകല്ല് പതിപ്പിച്ച കിരീടം ഗുരുവായൂരപ്പനും നീല കല്ല് പതിപ്പിച്ചത് അയ്യപ്പനും ചാര്‍ത്തി. ഗുരുവായൂര്‍ ക്ഷേത്രം മേല്‍ശാന്തി ശ്രീനാഥ് നമ്ബൂതിരി കിരീടം ഏറ്റുവാങ്ങി വിഗ്രഹങ്ങളില്‍ ചാര്‍ത്തി. രണ്ട് കിരീടത്തിനും കൂടി ഏകദേശം 45 പവൻ തൂക്കം വരും.
Advertisements