സ്ത്രീകളെ ശ്രദ്ധിക്കൂ…പതിവായി ഹെയർ ഡൈ ഉപയോ​ഗിക്കുന്നവരോ നിങ്ങൾ? എങ്കിൽ ഈ ക്യാൻസൽ വരാനുള്ള സാധ്യത ഏറെ…

ഹെയർ ഡൈകളും സ്‌ട്രെയിറ്റനറുകളും സ്തനാർബുദ സാധ്യത വർദ്ധിപ്പിക്കുന്നതായി പുതിയ പഠനം. നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (NIH) അടുത്തിടെ നടത്തിയ ഒരു പഠനത്തിലാണ് ഇതിനെ കുറിച്ച് പറയുന്നത്. പഠനത്തിന്റെ ഭാഗമായി 46,709 സ്ത്രീകളിൽ നിന്നുള്ള വിവരങ്ങൾ പരിശോധിച്ചു.

Advertisements

സ്ഥിരമായി ഹെയർ ഡൈ ഉപയോഗിക്കുന്ന സ്ത്രീകൾക്ക് സ്തനാർബുദം വരാനുള്ള സാധ്യത 9 ശതമാനം കൂടുതലാണെന്ന് പഠനത്തിൽ പറയുന്നു. ഓരോ അഞ്ച് മുതൽ എട്ട് ആഴ്ചകളിലും കെമിക്കൽ ഹെയർ സ്‌ട്രൈറ്റനറുകൾ ഉപയോഗിക്കുന്ന സ്ത്രീകൾക്ക് സ്തനാർബുദ സാധ്യത 30 ശതമാനം കൂടുതലാണെന്നും പഠനത്തിൽ പറയുന്നു. ഇൻ്റർനാഷണൽ ജേണൽ ഓഫ് ക്യാൻസറിൽ പഠനം പ്രസിദ്ധീകരിച്ചു. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചില സൗന്ദര്യവർദ്ധക വസ്തുക്കളിൽ അപകടകരമായ രാസവസ്തുക്കൾ അടങ്ങിയിട്ടുണ്ട്. അത് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കാമെന്നും ​ഗവേഷകർ പറയുന്നു. മുടിയ്ക്കായി ഉപയോ​ഗിക്കുന്ന ഉൽപ്പന്നങ്ങളിൽ  അപകടകരമായ രണ്ട് ഘടകങ്ങളാണ് അടങ്ങിയിട്ടുള്ളത്.

1. എൻഡോക്രൈൻ-ഡിസ്‌റപ്‌റ്റിംഗ് കോമ്പൗണ്ടുകൾ (ഇഡിസികൾ): ഇത് ശരീരത്തിൻ്റെ ഹോർമോൺ ബാലൻസ് തടസ്സപ്പെടുത്തുന്നു.  കാൻസർ, പ്രത്യുൽപാദന ശേഷി കുറയ്ക്കുക എന്നിവയ്ക്ക് കാരണമാകും.

2. കാർസിനോജനുകൾ: ഈ പദാർത്ഥങ്ങൾ ഡിഎൻഎയ്ക്ക് കേടുപാടുകൾ വരുത്തിയോ അല്ലെങ്കിൽ  കോശ പ്രവർത്തനങ്ങളെ തകരാറിലാക്കുകയോ ചെയ്യാം. 

സ്തനാർബുദം ഹെയർ ഡൈകളും സ്‌ട്രെയിറ്റനറുകളും കൊണ്ട് മാത്രമല്ല മറ്റ് പല കാരണങ്ങൾ കൊണ്ടും വരാം.

1. പാരമ്പര്യം2. ഹോർമോൺ ഘടകങ്ങൾ, ഹോർമോൺ റീപ്ലേസ്‌മെൻ്റ് തെറാപ്പി, വൈകി ആർത്തവവിരാമം തുടങ്ങിയവ അപകടസാധ്യത വർദ്ധിപ്പിക്കും.3. – ജീവിതശൈലി മാറ്റങ്ങൾ: പുകവലി, മദ്യപാനം, മോശമായി ഭക്ഷണക്രമം, വ്യായാമം ചെയ്യാതിരിക്കൽ എന്നിവയെല്ലാം സ്തനാർബുദ സാധ്യത കൂട്ടുന്നു .

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.