മുടികൊഴിച്ചിലാണോ നിങ്ങളുടെ പ്രശ്നം? പല മരുന്നുകളും ഉപയോഗിച്ചിട്ടും മുടികൊഴിച്ചിൽ കുറയുന്നില്ലേ?. മുടിയുടെ ആരോഗ്യത്തിന് ചില പ്രകൃതിദത്ത മാർഗങ്ങൾ പരീക്ഷിക്കുന്നതാണ് എപ്പോഴും നല്ലത്. മുടിയെ കരുത്തുള്ളതാക്കാൻ മികച്ചതാണ് ഉലുവ. ഉലുവ തലയോട്ടിയിലെ രക്തചംക്രമണം മെച്ചപ്പെടുത്തുന്നു. ഇത് മുടിയുടെ വേരുകൾക്ക് പോഷകങ്ങളും ഓക്സിജനും ലഭിക്കാൻ സഹായിക്കുന്നു. ഇത് മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനും മുടികൊഴിച്ചിൽ തടയുന്നതിനും സഹായിക്കുന്നു.
മുടിയുടെ വേരുകൾ ശക്തിപ്പെടുത്താനും പൊട്ടൽ, മുടി കൊഴിച്ചിൽ എന്നിവ കുറയ്ക്കാനും സഹായിക്കുന്ന പ്രോട്ടീനിൻ്റെ സമൃദ്ധമായ ഉറവിടം കൂടിയാണ് ഉലുവ. നൂറു ഗ്രാം ഉലുവയിൽ 23 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. തലയോട്ടിയിലെ പിഎച്ച് നില സന്തുലിതമാക്കുന്നതിനും തലയോട്ടിയിലെ എണ്ണ ഉൽപാദനത്തെ നിയന്ത്രിക്കുന്നതിനും ഇത് സഹായിക്കുന്നു. താരൻ, അമിതമായ എണ്ണമയം തുടങ്ങിയ പ്രശ്‌നങ്ങൾ തടയാൻ ഉലുവ സഹായിക്കുന്നു. ഇത് മുടി കൊഴിച്ചിലിന് കാരണമാകുകയും മുടി വളർച്ചയെ തടയുകയും ചെയ്യുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മുടികൊഴിച്ചിൽ കുറയ്ക്കാൻ ഉലുവ ഉപയോഗിക്കേണ്ട വിധം…
ഒന്ന്
രണ്ട് ടീസ്പൂൺ ഉലുവ ഒരു രാത്രി മുഴുവൻ കുതിർക്കാൻ വയ്ക്കുക. ശേഷം രാവിലെ ഉലുവ അരച്ച് പേസ്റ്റാക്കുക. ശേഷം ആ ഉലുവ പേസ്റ്റ് തലയിൽ പുരട്ടുക. 10 മിനുട്ട് നേരം മസാജ് ചെയ്യുക. ശേഷം അൽപം നേരം മുടിയിൽ ഇട്ടേക്കുക. ശേഷം ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക.
രണ്ട്
2 ടീസ്പൂൺ ഉലുവ ഒരു രാത്രി മുഴുവൻ കുതിർക്കുക. പിറ്റേന്ന് രാവിലെ ഉലുവ പേസ്റ്റാക്കി എടുക്കുക. ശേഷം അതിലേക്ക് അൽപം തെെര് ചേർത്ത് മിക്സ് ചെയ്തെടുക്കുക. ശേഷം ഈ പാക്ക് തലയിൽ തേച്ച് പിടിപ്പിക്കുക. 20 മുതൽ 30 മിനിറ്റ് നേരം ഇട്ടേക്കുക., ശേഷം ചെറുചൂടുള്ള വെള്ളത്തിൽ തല കഴുകുക. ഈ ഉലുവ ഹെയർ പാക്ക് മുടിയെ ശക്തിപ്പെടുത്താനും മുടിക്ക് തിളക്കം നൽകാനും സഹായിക്കുന്നു.
മൂന്ന്
ഒരു പാത്രത്തിൽ വെള്ളം വച്ച് തിളപ്പിക്കുക. നന്നായി തിളച്ച് കഴിഞ്ഞാൽ രണ്ട് സ്പൂൺ വെളിച്ചെണ്ണയും രണ്ട് ടീസ്പൂൺ ഉലുവ എന്നിവ ചേർക്കുക. നന്നായി തിളച്ച് കഴിഞ്ഞാൽ ഈ വെള്ളം തണുപ്പിക്കാൻ വയ്ക്കുക. ശേഷം ഈ വെള്ളം ഉപയോഗിച്ച് മുടി കഴുകുക.