മുടിയുടെ ആരോഗ്യത്തിന് വിറ്റാമിനുകൾ പ്രധാന പങ്കാണ് വഹിക്കുന്നത്. അവ മുടിയെ ശക്തമായി നിലനിർത്താനും കൊഴിച്ചിൽ കുറയ്ക്കാനും, വളർച്ച വർദ്ധിപ്പിക്കാനും ആവശ്യമായ പോഷണം നൽകുന്നു. ഭക്ഷണത്തിൽ ചില വിറ്റാമിനുകളുടെ കുറവുണ്ടെങ്കിൽ അത് ആദ്യം ദൃശ്യമാകുന്നത് മുടിയായിലായിരിക്കും. മുടിയുടെ വളർച്ച വേഗത്തിലാക്കുന്നതിന് സഹായിക്കുന്ന അഞ്ച് വിറ്റാമിനുകളെ കുറിച്ചാണ് ഇനി പറയുന്നത്.

ഒന്ന്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ബയോട്ടിൻ മുടി, ചർമ്മം, നഖങ്ങൾ എന്നിവയെ നിർമ്മിക്കുന്ന പ്രോട്ടീനായ കെരാറ്റിൻ ഉത്പാദിപ്പിക്കാൻ സഹായിക്കുന്നു. ബയോട്ടിന്റെ കുറവ് മുടി പൊട്ടൽ, വളർച്ച മന്ദഗതിയിലാക്കൽ എന്നിവയ്ക്ക് കാരണമാകും. വിറ്റാമിൻ ബി 7 എന്ന് അറിയപ്പെടുന്ന ബയോട്ടിൻ മുടിയുടെ ആരോഗ്യത്തിന് അത്യാവശ്യമാണ്. മുട്ട, നട്സ്, മത്സ്യം എന്നിവയിൽ ബയോട്ടിൻ അടങ്ങിയിട്ടുണ്ട്.
രണ്ട്
ആരോഗ്യകരമായ മുടി വളർച്ചയ്ക്ക് വിറ്റാമിൻ ഡി പ്രധാനമാണ്. മുടിയുടെ ഫോളിക്കിളുകളെ ആരോഗ്യകരമായി നിലനിർത്താനും മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കാനും സഹായിക്കുന്നു. വിറ്റാമിൻ ഡിയുടെ കുറവ് മുടി കൊഴിച്ചിലിനും മുടി കനം കുറയുന്നതിനും കാരണമാകും.

മൂന്ന്
വിറ്റാമിൻ ഇ മുടിയുടെ ആരോഗ്യത്തിന് ഗുണം ചെയ്യും. വളർച്ച, തിളക്കം, തലയോട്ടിയുടെ മൊത്തത്തിലുള്ള ആരോഗ്യം എന്നിവ മെച്ചപ്പെടുത്തും. ഇത് ഒരു ആന്റിഓക്‌സിഡന്റായി പ്രവർത്തിക്കുന്നു. വിറ്റാമിൻ ഇ തലയോട്ടിയിലും മുടിയിലും ഈർപ്പം നിലനിർത്താൻ സഹായിക്കും. ഇത് വരൾച്ചയും താരനും കുറയ്ക്കും.

നാല്
തലയോട്ടിയെയും മുടിയെയും പോഷിപ്പിക്കുന്ന പ്രകൃതിദത്ത എണ്ണയായ സെബത്തിന്റെ ഉത്പാദനം പ്രോത്സാഹിപ്പിക്കുന്നതിൽ വിറ്റാമിൻ എ നിർണായക പങ്ക് വഹിക്കുന്നു. കൂടാതെ, ഇത് തലയോട്ടിയിലേക്കുള്ള രക്തചംക്രമണം വർദ്ധിപ്പിക്കുക ചെയ്യുന്നു.
അഞ്ച്
തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്താനും ഇരുമ്പ് ആഗിരണം മെച്ചപ്പെടുത്താനുമുള്ള കഴിവ് വിറ്റാമിൻ സിയ്ക്കുണ്ട്. ഇത് മുടിയെ ശക്തിപ്പെടുത്താനും പൊട്ടൽ കുറയ്ക്കാനും തലയോട്ടിയിലേക്കുള്ള രക്തചംക്രമണം മെച്ചപ്പെടുത്തുന്നതിലൂടെയും മുടിയുടെ വളർച്ച വേഗത്തിലാക്കും.
