എണ്ണ തേച്ച് കുളിക്കുന്നത് നല്ലതാണോ എന്ന് പലർക്കും സംശയമുണ്ട്. പ്രത്യേകിച്ച് ഈ ചൂട് കാലത്ത് എണ്ണ ഇടുന്നതിലാണ് പലർക്കും സംശയം. ചൂട് കാലത്ത് മുടിയിൽ വിയർപ്പ് വരുന്നത് സ്വാഭാവികമാണ്. അമിതമായി വിയർപ്പ് അടിഞ്ഞ് കൂടി പലപ്പോഴും മുടിയിലും തലയോട്ടിയിലും അഴുക്കും മറ്റും ഉണ്ടാകുന്നത് സ്വാഭാവികമാണ്. അഴുക്ക് അടിഞ്ഞ് കൂടി നാറ്റം വരുന്നത് ഈ ചൂട് കാലത്ത് എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ്. മുടി വിയർപ്പ് കാരണം നനഞ്ഞിരിക്കുന്നത് കൊണ്ട് തന്നെ പലരും ചൂട് കാലത്ത് എണ്ണയിട്ട് കുളിക്കാൻ മടിക്കാറുണ്ട്. പക്ഷെ ചൂട് കാലത്തും ഇടയ്ക്ക് മുടിയിലും തലയോട്ടിയിലും നന്നായി എണ്ണയിട്ട് കുളിക്കേണ്ടത് ഏറെ പ്രധാനമാണ്.
ചൂട് എങ്ങനെ മുടിയെ ബാധിക്കും?
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചൂട് സമയത്ത് മുടിയിൽ അമിതമായി വെയിൽ ഏൽക്കുന്നത് അത്ര നല്ലതല്ല. സൂര്യൻ്റെ അൾട്രാവയലറ്റ് രശ്മികൾ പലപ്പോഴും മുടിയെ ഡ്രൈയാക്കാനും പൊട്ടി പോകാനുമുള്ള സാധ്യത കൂട്ടുന്നു. മുടിയെ മാത്രമല്ല തലയോട്ടിയെയും ബാധിക്കുന്നു. ഇത് മുടികൊഴിച്ചിലിന് കാരണമാകുന്നു. മാത്രമല്ല ചൂട് സമയത്ത് കടലിലും സ്വിമ്മിങ് പൂളിലുമൊക്കെ കൂടുതൽ സമയം ചിലവഴിക്കുന്നതും മുടിയുടെ ആരോഗ്യത്തിനെ ബാധിക്കും. ക്ലോറിൻ വെള്ളം മുടിയ്ക്ക് അത്ര നല്ലതല്ല.
വേനൽക്കാലത്ത് എണ്ണ പുരട്ടണോ വേണ്ടയോ എന്നത് തലയോട്ടിയുടെ അവസ്ഥയെ ആശ്രയിച്ചിരിക്കുന്നു. മുടിയും തലയോട്ടിയും വരണ്ടതാണെങ്കിൽ ഓയിൽ മസാജ് ചെയ്യാം. മുടി വരണ്ടതും നിർജീവവുമാണെങ്കിൽ മുടിയിൽ എണ്ണ തേയ്ക്കേണ്ടത് വളരെ അത്യാവശ്യമാണ്. പക്ഷെ മുടിയിൽ എണ്ണമയം ഉള്ളവരാണെങ്കിൽ എണ്ണ തേയ്ക്കുന്നത് ഒഴിവാക്കാവുന്നതാണ് നല്ലത്. കൂടാതെ തലയോട്ടിയുമായി ബന്ധപ്പെട്ട എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടെങ്കിൽ, ഹെയർ ഓയിൽ പുരട്ടുന്നത് ഒഴിവാക്കാം.
മുടിയിൽ എണ്ണ തേച്ചാലുള്ള ഗുണങ്ങൾ
വേനൽക്കാലത്ത് സൂര്യപ്രകാശവും പൊടിയും മുടിയുടെ ഈർപ്പം കുറയ്ക്കുന്നു. ഇത്തരം സാഹചര്യത്തിൽ മുടിയിൽ എണ്ണ പുരട്ടുന്നത് ഈർപ്പം നിലനിർത്താൻ സഹായിക്കും. ഓയിൽ മസാജ് ചെയ്ത ശേഷം മുടി നന്നായി കഴുകി വ്യത്തിയാക്കേണ്ടതാണ്. ഇത് മുടിയെ മൃദുവും മിനുസമാർന്നതുമാണ്. ഇത് മുടിയുടെ തിളക്കവും നിലനിർത്തുന്നു. മാത്രമല്ല വേനൽക്കാലത്ത് തലയോട്ടിയിൽ ഓയിൽ മസാജ് ചെയ്യുന്നത് മുടിയെ പോഷിപ്പിക്കും. ഇത് മുടിയുടെ വേരുകളെ ശക്തമായി നിലനിർത്തുകയും ചെയ്യുന്നു. ഓയിൽ മസാജ് മുടികൊഴിച്ചിൽ കുറയ്ക്കുന്നു.
മുടിയിൽ എണ്ണ പുരട്ടുന്നത് നഷ്ടമായ ഈർപ്പം നിറയ്ക്കാനും മുടിയിൽ ജലാംശം നിലനിർത്താനും ആരോഗ്യമുള്ളതാക്കാനും സഹായിക്കും.തലയോട്ടിയിൽ എണ്ണ പുരട്ടുന്നത് തലയോട്ടിയിലെ പ്രകോപനം ശമിപ്പിക്കാനും താരൻ കുറയ്ക്കാനും സഹായിക്കും. ഇത് തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു, ഇത് മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനമാണ്. തലയോട്ടിയിൽ എണ്ണ പുരട്ടുന്നത് തലയോട്ടിയിലെ പ്രകോപനം ശമിപ്പിക്കാനും താരൻ കുറയ്ക്കാനും സഹായിക്കും. ഇത് തലയോട്ടിയുടെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു, ഇത് മുടിയുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് പ്രധാനമാണ്.
എണ്ണ പുരട്ടുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ
തലയോട്ടിക്ക് അനുസരിച്ചുള്ള എണ്ണ വേണം തിരഞ്ഞെടുക്കാൻ. ഇത് നിങ്ങളുടെ തലയോട്ടിയെ പോഷിപ്പിക്കുന്നു. തലയോട്ടിയിൽ ചൊറിച്ചിൽ അല്ലെങ്കിൽ താരൻ പ്രശ്നമുണ്ടെങ്കിൽ മുടിയിൽ എണ്ണ തേക്കുന്നത് ഒഴിവാക്കണം. കാരണം ഈ പ്രശ്നങ്ങളിൽ എണ്ണ പുരട്ടുന്നതിലൂടെ കൂടുതൽ വഷളാക്കും. ഷാംപൂ ചെയ്യുന്നതിന് രണ്ട് മണിക്കൂർ മുമ്പ് എപ്പോഴും മുടിയിൽ എണ്ണ തേക്കുക. ഇത് തലയോട്ടിയിൽ ഈർപ്പം നിലനിർത്തുന്നു. കൂടാതെ, നിങ്ങളുടെ മുടി കൂടുതൽ മൃദുവാക്കാനും സഹായിക്കും. മുടിയിൽ എണ്ണ പുരട്ടുമ്പോൾ വേഗത്തിലോ ദീർഘനേരം മസാജ് ചെയ്യരുത്.
അങ്ങനെ ചെയ്യുന്നത് മുടിയുടെ വേരുകളെ ദുർബലമാക്കുകയും മുടി കൂടുതൽ പൊട്ടാൻ തുടങ്ങുകയും ചെയ്യും. രാത്രിയിലോ പകൽ മുഴുവൻ നേരം മുടിയിൽ എണ്ണ പുരട്ടി വയ്ക്കരുത്. കാരണം ഇത് മുടിയെ എണ്ണമയമുള്ളതാക്കും. ആരോഗ്യമുള്ള മുടിക്ക്, ആഴ്ചയിൽ രണ്ടോ മൂന്നോ തവണ മുടി കഴുകുക. ഇത് നിങ്ങളുടെ തലയോട്ടി വൃത്തിയായി സൂക്ഷിക്കുകയും മുടി ആരോഗ്യകരമാക്കുകയും ചെയ്യുന്നു.