ന്യൂസ് ഡെസ്ക് : തിളക്കമാര്‍ന്ന സില്‍ക്ക് പോലെയുള്ള മുടി ലഭിക്കാൻ എന്താണ് മാര്‍ഗം എന്ന് ചിന്തിച്ചാല്‍ ഹെയര്‍സ്പായോ ബ്യൂട്ടി പാര്‍ലറോ സന്ദര്‍ശിക്കണമെന്നായിരിക്കും പലരുടെയും ഉത്തരം.അല്ലെങ്കില്‍ വീട്ടില്‍ തന്നെയൊരു ഹെയര്‍ സ്ടെയിറ്റ്നര്‍ വേണം. എന്നാല്‍ ബ്യൂട്ടി പാര്‍ലറില്‍ പോയി മുടി സ്ട്രെയിറ്റ് ചെയ്യുന്നതിനും പ്രോട്ടീൻ ട്രീറ്റ്മെന്റിനുമായി വലിയൊരു തുക ചെലവാക്കാതെ തന്നെ നിങ്ങള്‍ക്ക് മുടി ചുരുളുകളില്ലാതെ തിളക്കമാര്‍ന്ന നിലയിലാക്കാവുന്നതാണ്.
അത്യാവശ്യഘട്ടത്തില്‍ മുടി സ്ട്രെയിറ്റ് ചെയ്തത് പോലെയാക്കിയെടുക്കാനും ഈ മാര്‍ഗം നിങ്ങള്‍ക്ക് വിനിയോഗിക്കാം. പ്രകൃതിദത്ത മാര്‍ഗങ്ങള്‍ മാത്രമുപയോഗിച്ചുള്ള ഈ രീതി പരീക്ഷിച്ചാല്‍ നിങ്ങളുടെ മുടി സില്‍ക്ക് പോലെ തിളങ്ങുമെന്ന കാര്യം ഉറപ്പാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പ്രധാന ചേരുവകള്‍
ചോറ്. തേങ്ങ, കറ്റാര്‍ വാഴ ജെല്‍, ഒലിവ് ഓയില്‍
തയ്യാറാക്കേണ്ട രീതി
•രണ്ട് ടേബിള്‍ സ്പൂണ്‍ ചോറ് കഴുകിയെടുക്കുക
•അതിലേയ്ക്ക് തേങ്ങയുടെ ചെറുതായി മുറിച്ച നാലോ അഞ്ചോ കഷണങ്ങള്‍ ചേര്‍ക്കുക
•ഇവ രണ്ടും ഒരു കപ്പ് വെള്ളത്തിലേയ്ക്ക് ചേര്‍ത്ത ശേഷം പത്ത് മിനിറ്റ് ചൂടാക്കുക
•പാകമായി വരുന്ന തേങ്ങാപൂളുകളും ചോറും മിക്സിയില്‍ അടിച്ചെടുക്കുക
•ഈ മിശ്രിതത്തിലേയ്ക്ക് ഒരു ടീസ്പൂണ്‍ ഒലിവ് ഓയില്‍, ഒരു ടീസ്പൂണ്‍ കറ്റാര്‍ വാഴ ജെല്‍ എന്നിവ ചേര്‍ത്ത് കുഴയ്ക്കുക
ഈ മിശ്രിതം നിങ്ങളുടെ മുടിയുടെ അഗ്രഭാഗം മുതല്‍ തലയോട്ടിയുടെ ഭാഗം വരെ തേച്ചുപിടിപ്പിക്കുക. ഒരു മണിക്കൂറിന് ശേഷം നേര്‍ത്ത ഷാംപൂ ഉപയോഗിച്ച് കഴുകി കളയാവുന്നതാണ്. സില്‍ക്ക് പോലെ തിളക്കമാര്‍ന്ന മുടി ലഭിക്കുന്നതിനൊപ്പം കേശ ആരോഗ്യസംക്ഷണത്തിനും ഈ കൂട്ട് ഉപയോഗിക്കാവുന്നതാണ്.