മുടി ചെറുപ്പത്തില്‍ നരയ്ക്കാനുള്ള പ്രധാനപ്പെട്ട ചില കാരണങ്ങള്‍ അറിയാം…

ഇന്നത്തെ കാലത്ത് ചെറുപ്പത്തില്‍ തന്നെ മുടി നരയ്ക്കുന്നവരാണ് പലരും. ചെറുപ്പം പോകട്ടെ, കുട്ടികളില്‍ തന്നെ ഇന്നത്തെ കാലത്ത് മുടി നര കണ്ടു വരുന്നു. നാം പലപ്പോഴും ഉള്ളില്‍ നിന്നുള്ള പ്രശ്‌നങ്ങളെ പരിഹരിയക്കാതെ മുടി കറുപ്പിയ്ക്കാന്‍ ഹെയര്‍ പായ്ക്കുകളും എണ്ണകളുമെല്ലാമാണ് ഉപയോഗിയ്ക്കാറ്. എന്നാല്‍ മുടി നരയ്ക്ക്, മുടി കൊഴിച്ചിലിന് പരിഹാരമായി പലപ്പോഴും പല പോഷകങ്ങളുടെ ഗുണമാണ്.

Advertisements

Samayam Malayalam


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുടി നരയ്ക്കാന്‍ പ്രധാന കാരണം ഇത്….

​ കോപ്പറിന്റെ കുറവ്​

നാം പൊതുവേ രക്തപരിശോധനകള്‍ നടത്തുമ്പോള്‍ ശ്രദ്ധിയ്ക്കാതെ വിടുന്ന ഒന്നുണ്ട്, കോപ്പറിന്റെ അളവ്. മുടി പെട്ടെന്ന് നരയ്ക്കുന്നതിന്റെ പ്രധാനപ്പെട്ട ഒരു കാരണം കോപ്പര്‍ കുറവാകാം. പ്രത്യേകിച്ചും കുട്ടികളില്‍ പോലും മുടി നര കാണുന്നുവെങ്കില്‍ ഇത് കോപ്പറിന്റെ കുറവ് കൊണ്ടുണ്ടാകുന്നതാണെന്ന് ഉറപ്പിയ്ക്കാം. ഇത് ടെസ്റ്റ് ചെയ്തു നോക്കിയാല്‍ അറിയാന്‍ സാധിയ്ക്കും. മുടിയ്ക്ക് കറുപ്പ് നല്‍കുന്നത് മെലാനിന്‍ എന്ന ഘടകമാണ്. ഈ മെലാനിന്‍ ഉല്‍പാദത്തിന് കോപ്പര്‍ ഏറെ അത്യാവശ്യമാണ്.

​അയേണ്‍​

ഇതുപോലെ രക്തക്കുറവ്. നാം പൊതുവേ അയേണും ഹീമോഗ്ലോബിനുമെല്ലാം ടെസ്റ്റ് ചെയ്യാറുണ്ട്. ഇതെല്ലാം നോര്‍മലുമാകാം. മുടിയ്ക്ക് ആരോഗ്യം കുറഞ്ഞുവെന്ന് തോന്നുവര്‍ക്ക്, മുടി കൊഴിച്ചില്‍ ഉള്ളവര്‍ക്ക് ക്ഷീണം, ഹൃദയമിടിപ്പ് കൂടിയത് പോലെ തോന്നലുണ്ടാകുക, സ്‌റ്റൈപ്പുകളും മറ്റും കയറുമ്പോള്‍ ഹൃദയം പെരുമ്പറ കൊട്ടുന്നത് പോലെയുള്ള തോന്നലുണ്ടാകുക എന്നിവയെല്ലാം ഉണ്ടെങ്കില്‍ രക്തത്തിലെ ഫെറിറ്റിന്‍ എന്ന ഘടകം ടെസ്റ്റ് ചെയ്ത് നോക്കേണ്ടതാണ്. സാധാരണ നാം ഇത് ടെസ്റ്റ് ചെയ്ത് നോക്കാറില്ല. ഇതിന്റെ കുറവും മുടി കൊഴിച്ചിലിനും മുടിയുടെ ആരോഗ്യത്തിനും ദോഷകരമായി നില്‍ക്കുന്ന ഒന്നാണ്. അയേണ്‍, ഫെറിറ്റിന്‍, കോപ്പര്‍ എന്നിവയെല്ലാം ചേര്‍ന്നാണ് മുടിയ്ക്ക് കറുപ്പു നല്‍കുന്നു.

കോപ്പര്‍

കോപ്പറിന് പുറമേ മുടി വളരുന്നതിന്, മുടി കൊഴിച്ചിലിന് ഇടയാക്കുന്ന ഒന്നാണ് പ്രോട്ടീന്‍ കുറവ്. ഇതുപോലെ കാല്‍സ്യം കുറവും വൈറ്റമിന്‍ ഡി കുറവുമെല്ലാം മുടി കൊഴിയാല്‍ ഇടയാക്കും. ഇവയെല്ലാം തന്നെ മുടിയ്ക്ക് അ്ത്യാവശ്യമായ ഘടകങ്ങളാണ്. ആവശ്യത്തിന് പോഷകങ്ങള്‍, വ്യായാമം, വെള്ളം എന്നിവയെല്ലാം തന്നെ മുടിയുടെ ആരോഗ്യത്തിന് പ്രധാനമാണ്.

​സ്‌ട്രെസ് ​

ഇതിന് പുറമേ സ്‌ട്രെസ് മുടി നരയ്ക്കുന്നതിന് ഏറ്റവും പ്രധാനപ്പെട്ട കാരണമാണ്. ഇത് നമുക്ക് കണ്ടറിയാം ചിലര്‍ ജീവിതത്തില്‍ കഠിനമായ സ്‌ട്രെസിലൂടെ കടന്നു പോയവരെങ്കില്‍ ഇവരുടെ മുടി പെട്ടെന്ന് നരയ്ക്കും. സ്‌ട്രെസ് കോര്‍ട്ടിസോള്‍ കൂടുതലാകും. ഇത് കൂടുന്നതിന് അനുസരിച്ച് മെലാനിന്‍ കുറയും. ഇതിലൂടെ അകാലനരയും ജരാനരകളും വരാന്‍ സാധ്യതയുണ്ട്. ഇത്തരം കാര്യങ്ങള്‍ക്ക് പുറമേ കെമിക്കലുകളും അന്തരീക്ഷ മലിനീകരണവുമെല്ലാം മുടി കൊഴിയാന്‍ ഇടയാക്കുന്നു. ഇതെല്ലാം തന്നെ പരിഹരിച്ചാലാണ് നര അകറ്റാന്‍ സാധിയ്ക്കൂ.

Hot Topics

Related Articles