മുടികൊഴിച്ചിൽ പലരേയും അലട്ടുന്ന പ്രശ്നമാണ്. പല കാരണങ്ങൾ കൊണ്ട് മുടികൊഴിച്ചിലുണ്ടാകാം. സ്ട്രെസ്, തെറ്റായ ഭക്ഷണക്രമം, ഹോർമോൺ വ്യതിയാനം, കെമിക്കലുകളുടെ ഉപയോഗം ഇങ്ങനെ പല കാരണങ്ങൾ കൊണ്ട് മുടി കൊഴിച്ചിലുണ്ടാകാം. മുടിയുടെ ആരോഗ്യത്തിന് ഏറ്റവും മികച്ചതാണ് തെെര്.
ആന്റി ബാക്ടീരിയൽ ഗുണങ്ങളാൽ സമ്പുഷ്ടമായ തൈര് തലയോട്ടിയിലെ അണുബാധ തടയുന്നതിനുള്ള ഒരു മികച്ച മാർഗമാണ്. മാത്രമല്ല, ഇത് താരൻ, ചൊറിച്ചിൽ എന്നിവ കുറയ്ക്കുമെന്നും വിദഗ്ധർ പറയുന്നു. കൂടാതെ, തൈര് വിറ്റാമിൻ ബി 5, ഡി എന്നിവയാൽ സമ്പന്നമാണ്. ആരോഗ്യമുള്ളതും മിനുസമാർന്നതുമായ മുടിക്ക് ആവശ്യമായ ഫാറ്റി ആസിഡുകളും തൈരിൽ അടങ്ങിയിട്ടുണ്ട്. മുടിയുടെ ആരോഗ്യത്തിനായി തെെര് കൊണ്ടുള്ള ഹെയർ പാക്കുകൾ പരിചയപ്പെടാം…
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒന്ന്…
1 ടീസ്പൂൺ നാരങ്ങ നീരും രണ്ട് ടീസ്പൂൺ തെെരും യോജിപ്പിച്ച് തലയിൽ പുരട്ടുക. 20 മിനുട്ടിന് ശേഷം വീര്യം കുറഞ്ഞ ഹെർബൽ ഷാംപൂ ഉപയോഗിച്ച് മുടി കഴുകുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്.
രണ്ട്…
ഒരു മുട്ടയുടെ വെള്ളയും അൽപം തെെരും യോജിപ്പിച്ച് തലയിൽ പുരട്ടുക. അകാലനര തടയാനും മുടികൊഴിച്ചിൽ അകറ്റാനും ഈ പാക്ക് സഹായിക്കും. മുട്ടയുടെ വെള്ളയിൽ പ്രോട്ടീൻ, കാൽസ്യം, സെലിനിയം, മഗ്നീഷ്യം, ഫോസ്ഫറസ്, പൊട്ടാസ്യം എന്നിവ അടങ്ങിയിട്ടുണ്ട്. അതേ സമയം, എണ്ണമയമുള്ള മുടിക്ക് മുട്ടയുടെ വെള്ള ഉപയോഗിക്കാം. ഇത് മുടിയെ കൂടുതൽ കരുത്തുള്ളതാക്കുന്നു.
മൂന്ന്…
ഒരു കപ്പ് തൈര്, പകുതി പഴുത്ത അവോക്കാഡോ എന്നിവ നന്നായി യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം 20 മിനുട്ട് നേരം തലയിൽ ഇട്ടേക്കുക. മുടികൊഴിച്ചിൽ കുറയ്ക്കാൻ മികച്ചൊരു പാക്കാണിത്. അവോക്കാഡോ ബയോട്ടിന്റെ മികച്ച ഉറവിടമാണ്. ഈ വിറ്റാമിൻ ഭക്ഷണത്തിൽ ചേർക്കുന്നത് മുടി കൂടുതൽ ആരോഗ്യത്തോടെ വളരാൻ സഹായിച്ചേക്കാം. അവോക്കാഡോ ഓയിലിലെ പൊട്ടാസ്യം, മഗ്നീഷ്യം എന്നിവയുൾപ്പെടെയുള്ള ധാതുക്കൾ മുടി മിനുസമാർന്നതും തിളക്കമുള്ളതുമായി കാണാനും പൊട്ടുന്നത് തടയാനും സഹായിക്കും.