സൂര്യപ്രകാശത്തിൽ നിന്ന് ചർമ്മത്തെ മാത്രമല്ല മുടിയെയും സംരക്ഷിക്കേണ്ടത് വളരെ പ്രധാനമാണ്. മുടിയിൽ കൂടുതൽ വെയിലേൽക്കുന്നത് മുടി വരണ്ടതാക്കുകയും മുടി പൊട്ടിപ്പോകുന്നതിനും മങ്ങുന്നതിനും കാരണമാകുകയും ചെയ്യും. മുടിയുടെ സംരക്ഷണത്തിനായി വീട്ടിൽ തന്നെ തയ്യാറാക്കുന്ന ചില പ്രകൃതിദത്ത ഫേസ് പാക്കുകൾ പരിചയപ്പെടാം.
ഒന്ന്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എൻസൈമുകൾ, അമിനോ ആസിഡുകൾ, എ, സി, ഇ തുടങ്ങിയ വിറ്റാമിനുകൾ കറ്റാർ വാഴയിൽ അടങ്ങിയിട്ടുണ്ട്. ഇത് കേടായ മുടിയെ തീവ്രമായി മോയ്സ്ചറൈസ് ചെയ്യുക ചെയ്യുന്നു. വെളിച്ചെണ്ണയിൽ ലോറിക് ആസിഡ് അടങ്ങിയിട്ടുണ്ട്. ഇത് മുടിയിൽ സൂര്യപ്രകാശം മൂലമുണ്ടാകുന്ന കേടുപാടുകൾ കുറയ്ക്കുകയും ചെയ്യുന്നു.
2 ടേബിൾസ്പൂൺ കറ്റാർവാഴ ജെൽ 1 ടേബിൾസ്പൂൺ വെളിച്ചെണ്ണയിൽ യോജിപ്പിച്ച് തലയോട്ടിയിൽ തേച്ച് പിടിപ്പിക്കുക. 30 മിനിറ്റ് നേരം ഇട്ടേക്കുക. ശേഷം വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിച്ച് കഴുകുക.
രണ്ട്
തൈരും ഒലിവ് ഓയിലും കൊണ്ടുള്ള ഹെയർ പാക്കാണ് മറ്റൊന്ന്. തൈരിൽ പ്രോട്ടീനുകളും ലാക്റ്റിക് ആസിഡും അടങ്ങിയിട്ടുണ്ട്. ഇത് തലയോട്ടിയെ ശക്തിപ്പെടുത്തുകയും മുടിയെ ബലമുള്ളതാക്കുകയും ചെയ്യും. വിറ്റാമിൻ ഇ, ഫാറ്റി ആസിഡുകൾ എന്നിവ അടങ്ങിയ ഒലിവ് ഓയിൽ ഈർപ്പം നിലനിർത്തുകയും അറ്റം പിളരുന്നത് തടയുകയും ചെയ്യുന്നു.
1/2 കപ്പ് പ്ലെയിൻ തൈരും 1 ടേബിൾസ്പൂൺ ഒലിവ് ഓയിലും ചേർത്ത് മുടിയിലും പുരട്ടി 15 മിനുട്ട് നേരം ഇട്ടേക്കുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ കഴുകുക.
മൂന്ന്
അവോക്കാഡോയും മുട്ടയും കൊണ്ടുള്ള ഹെയർ പാക്കാണ് മറ്റൊന്ന്. അവോക്കാഡോയിൽ ആരോഗ്യകരമായ കൊഴുപ്പുകൾ, ബയോട്ടിൻ, വിറ്റാമിൻ ബി, ഇ എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മുടിയെ പോഷിപ്പിക്കുക ചെയ്യുന്നു. മുട്ടയിൽ പ്രോട്ടീനും ലെസിതിനും അടങ്ങിയിട്ടുണ്ട്. രണ്ട് സ്പൂൺ അവാക്കാഡോ പേസ്റ്റും ഒരു മുട്ടയുടെ വെള്ളയും യോജിപ്പിച്ച് തലയിൽ പുരട്ടുക. 15 മിനുട്ട് കഴിഞ്ഞ് തണുത്ത വെള്ളത്തിൽ തല കഴുകുക.