ഹലാൽ വിവാദം ; പോത്തിറച്ചിയും പന്നിയിറച്ചിയും വിളമ്പി ഡിവൈഎഫ്‌ഐയുടെ ഫുഡ് സ്ട്രീറ്റ് പ്രതിഷേധം

ഹലാല്‍ ഫുഡ് വിവാദത്തില്‍ പ്രതിഷേധിച്ച് ഡിവൈഎഫ്‌ഐ നടത്തിയ ഫുഡ് സ്ട്രീറ്റില്‍ പോത്തിറച്ചിയും പന്നിയിറച്ചിയും വിളമ്പി. ഭക്ഷണത്തില്‍ മതം കലര്‍ത്തരുത് എന്ന മുദ്രാവാക്യമുയര്‍ത്തിയാണ് ഡിവൈഎഫ്‌ഐ ഫുഡ് സ്ട്രീറ്റ് പ്രതിഷേധം സംഘടിപ്പിച്ചത്. എല്ലാ പ്രധാന നഗരങ്ങളിലും പ്രതിഷേധങ്ങൾ നടന്നു. എറണാകുളത്ത് നടത്തിയ പ്രതിഷേധത്തിലാണ് പന്നിയിറച്ചിയും പോത്തിറച്ചിയും വിളമ്പിയത്.

പരിപാടി മുന്‍ എംപി ഡോ. സെബാസ്റ്റ്യൻ പോള്‍ ഉദ്ഘാടനം ചെയ്തു. നേരത്തെ ബീഫിനെ ചുറ്റിപ്പറ്റി വിവാദമുണ്ടായപ്പോള്‍ ബീഫ് ഫെസ്റ്റ് നടത്തി ഡിവൈഎഫ്‌ഐ പ്രതികരിച്ചിരുന്നു. സംസ്ഥാനത്തുടനീളം അന്ന് ബീഫ് ഫെസ്റ്റുകള്‍ നടത്തിയിരുന്നു. അതിന് ശേഷം ഇപ്പോള്‍ ഹലാല്‍ വിവാദമുണ്ടായപ്പോഴും ഡിവൈഎഫ്‌ഐ ശക്തമായി രംഗത്തെത്തി. ഫുഡ് സ്ട്രീറ്റ് പ്രതിഷേധം നടത്തുമെന്ന് ഡിവൈഎഫ്‌ഐ അറിയിച്ചപ്പോള്‍ പന്നിയിറച്ചി വിളമ്പുമോ എന്ന് ചില കോണുകളില്‍ നിന്ന് ചോദ്യമുയര്‍ന്നിരുന്നു. അതിന് മറുപടി എന്ന നിലക്കാണ് ബീഫിനൊപ്പം പന്നിയിറച്ചിയും വിളമ്പിയത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്ത് കഴിക്കണമെന്ന് ആർഎസ്എസ് അല്ല തീരുമാനിക്കുന്നത് എന്ന് സംസ്ഥാന പ്രസിഡന്റ് എസ് സതീഷ് പ്രസ്താവനയിലൂടെ അറിയിച്ചു.ഇഷ്ട്ടമുള്ള ആഹാരം കഴിക്കാൻ ജനങ്ങൾക്ക് അവകാശമുണ്ട് എന്നും ചാണക ബിരിയാണി ആർഎസ്എസ് സ്വയം കഴിച്ചാൽ മതിയെന്നും അദ്ദേഹം പറഞ്ഞു.

Hot Topics

Related Articles