ഓണം ലക്ഷ്യമിട്ട് വിൽപ്പനക്കായി ചാക്ക് കണക്കിന് നിരോധിത പുകയില ഉത്പന്നങ്ങൾ എത്തിച്ചു : നാല് ചാക്കിലായി സൂക്ഷിച്ച 2500 പാക്കറ്റ് ഹാൻസ് പിടികൂടി

ചങ്ങനാശേരി : ഓണ വിപണി ലക്ഷ്യമിട്ട് വിൽപ്പനയ്ക്കായി എത്തിച്ച നിരോധിത പുകയില ഉത്പന്നങ്ങളുടെ വൻ ശേഖരം പൊലീസ് പിടികൂടി. നാല് ചാക്കുകളിലായി എത്തിച്ച 2500 പാക്ക് നിരോധിത പുകയില ഉത്പന്നങ്ങളാണ് തൃക്കൊടിത്താനം സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ എം. ജെ അരുണിൻ്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. നിരോധിത പുകയില ഉത്പന്നങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ച പായിപ്പാട് പഞ്ചായത്തിൽ പന്ത്രണ്ടാം വാർഡിൽ പ്രവീണിനെ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്തു.  നിരോധിക്ക പുകയില ഉൽപ്പന്നങ്ങൾ വിൽപ്പനയ്ക്കായി സൂക്ഷിച്ചിരിക്കുന്നു എന്ന രഹസ്യവിവരം ചങ്ങനാശ്ശേരി ഡി വൈ എസ് പിയ്ക്ക് ലഭിച്ചതിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇവ പിടികൂടിയത്. അന്വേഷണത്തിന് തൃക്കൊടിത്താനം എസ് എച്ച് ഒ എം ജെ അരുൺ ,  സിവിൽ പോലീസ് ഓഫീസർമാരായ, മണികണ്ഠൻ, അരുൺ,ഷമീർ എന്നിവർ നേതൃത്വം നൽകി. 

Advertisements

Hot Topics

Related Articles