നഖങ്ങൾക്ക് ഭംഗി കൂട്ടാൻ ഇപ്പോൾ മിക്ക സെലിബ്രിറ്റികളും ഉപയോഗിക്കുന്നതാണ് നെയ്ൽ ആർട്ടും മാനിക്യൂറുമൊക്കെ. കാണാൻ ഏറെ ഭംഗിയുള്ളതാണ് ഇവയൊക്കെ. ഈ അടുത്ത കാലത്തായി നെൽ മാനിക്യൂറും അക്രിലിക് നെയ്ൽസുമൊക്കെ ട്രെൻഡിങ്ങായി മാറി കൊണ്ടിരിക്കുകയാണ്. എന്നാൽ ഇവയൊക്കെ ആരോഗ്യത്തിന് ഹാനികരമാണോ അല്ലയോ എന്ന് പലർക്കും അറിയില്ല. സ്വാഭാവികമായ നഖത്തിൻ്റെ ആരോഗ്യത്തെ ഇല്ലാതാക്കാൻ മാനിക്യൂർ കാരണമാകാറുണ്ട്. മാത്രമല്ല ഇത് ആരോഗ്യ പ്രശ്നങ്ങൾക്കും കാരണമാകുന്നു.
ഉദാഹരണത്തിന്, സാധാരണ നഖത്തിൽ അക്രിലിക്കുകൾ ഘടിപ്പിക്കാൻ ഉപയോഗിക്കുന്ന നെയിൽ പശ ആൽക്കഹോൾ, സയനോഅക്രിലേറ്റ്, ഫോട്ടോ-ബോണ്ടഡ് മെതാക്രിലേറ്റ് എന്നിവയുടെ മിശ്രിതമാണ്. ഫോർമാൽഡിഹൈഡ് ഉൾപ്പെടെയുള്ള മറ്റ് ചേരുവകളും ഇതിൽ അടങ്ങിയിട്ടുണ്ട്. ഇത് അർബുദത്തിന് വരെ കാരണമാകാം.
എന്താണ് പ്രധാന പ്രശ്നം?
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നഖത്തിലെ പശകളിലെ രാസവസ്തുക്കൾ ചർമ്മത്തെ പ്രകോപിപ്പിക്കാനും ചർമ്മരോഗത്തിനും കാരണമാകും.നെയിൽ ഗ്ലൂ ഉപയോഗിക്കുമ്പോൾ പൊള്ളലുകൾ ഉണ്ടാകുന്നതായി പല റിപ്പോർട്ടുകളും വന്നിട്ടുണ്ട്. ഈ പശ ചർമ്മത്തിൽ വീണാൽ അത് പൊള്ളല്ലിനും അണുബാധയ്ക്കും കാരണമാകാം. ജെല്ലുകളും അക്രിലിക്കുകളും ദീർഘനേരം ധരിക്കുന്നത് സ്വാഭാവിക നഖത്തിന് അത്ര നല്ലതല്ല. ഇത് നഖത്തിൻ്റെ ഭംഗി ഇല്ലാതാക്കും. മാത്രമല്ല ശരിയായ നഖം വളരാനും സമ്മതിക്കില്ല. ചിലർക്ക് ഇത്തരം പശകളും കെമിക്കലുകളും ഉപയോഗിക്കുന്നത് നഖത്തിൻ്റെ വളർച്ചയെ ബാധിക്കാറുണ്ട്. മറ്റ് ചിലർക്ക് വിരലുകൾ മരവിച്ച് പോകുന്ന അവസ്ഥയുമുണ്ടാകാറുണ്ട്.
നഖങ്ങളുടെ ആരോഗ്യം
ഇത്തരം അക്രിലിക് അല്ലെങ്കിൽ ജെല്ലുകൾ മാറ്റുന്ന സമയങ്ങളിൽ നഖത്തിൻ്റെ സ്വാഭാവിക തൊലി അല്ലെങ്കിൽ ആരോഗ്യം കൂടെയായിരിക്കും നഷ്ടപ്പെടുന്നത്. ഏറ്റവും കഠിനമായ നീക്കം പോലും നഖത്തിൻ്റെ കെരാറ്റിൻ പാളികൾക്ക് കേടുവരുത്തും. ഇത് നഖത്തെ ദുർബലമാക്കുകയും പൊട്ടി പോകാൻ ഇടയാക്കുകയും ചെയ്യുന്നു. ഈ സമയത്ത് നഖങ്ങൾ വെളുത്തിരിക്കും. ജെൽ നഖങ്ങൾക്കുള്ള അസെറ്റോൺ ഉൾപ്പെടെ നീക്കം ചെയ്യാൻ ഉപയോഗിക്കുന്ന പല രാസവസ്തുക്കളും നഖവും ചുറ്റുമുള്ള ചർമ്മവും വരണ്ടതാക്കും. മാത്രമല്ല രക്തപ്രവാഹത്തിലേക്ക് ആഗിരണം ചെയ്യപ്പെടും. ജെൽ, അക്രിലിക് മാനിക്യൂർ എന്നിവയൊക്ക മാറ്റുമ്പോൾ സ്വാഭാവിക നഖങ്ങളുടെ മുകളിലായത് കൊണ്ട് തന്നെ അവയ്ക്ക് ഭാരം തോന്നാം. നഖം എളുപ്പത്തിൽ പൊട്ടി പോകാനും വരണ്ട് പോകാനുമൊക്കെ ഇത് കാരണമാകാറുണ്ട്.
സ്കിൻ ക്യാൻസറിന് കാരണമാകുമോ?
പ്രായം, സ്കിൻ തരം, മുൻകാല എക്സ്പോഷർ, കുടുംബ ചരിത്രം എന്നിവയുൾപ്പെടെ ക്യാൻസർ അപകടസാധ്യതയ്ക്ക് കാരണമാകുന്ന നിരവധി ഘടകങ്ങളുണ്ട്. പക്ഷെ ഇത്തരം നഖങ്ങൾക്കുള്ള ട്രീറ്റ്മെൻ്റുകൾ എടുക്കുമ്പോൾ അതിലും ചില ഘടകങ്ങളുണ്ട്. ഇതിൽ ഉപയോഗിക്കുന്ന അൾട്രാവയലറ്റ് രശ്മികളാണ് വില്ലൻ. UVA രൂപത്തിൽ അൾട്രാ വയലറ്റ് പ്രകാശം പുറപ്പെടുവിക്കുന്ന പ്രത്യേക ഡ്രയറുകൾ ഉപയോഗിച്ചാണ് ജെൽ നഖങ്ങൾ ഉണക്കുന്നത്. ഇത് ജെല്ലിനെ കഠിനമായ പോളിമറുകളാക്കി മാറ്റുന്നു. മിക്ക ആളുകളും ആഴ്ചയിൽ ഒരിക്കൽ ഇത് ചെയ്യാറുണ്ട്. ഏകദേശം പത്ത് മിനിറ്റോളം ഇത്തരത്തിൽ UVA എക്സ്പോഷർ ഉണ്ടാകുന്നു. കൈകളുടെ പിൻഭാഗം ശരീരത്തിലെ ഏറ്റവും അൾട്രാവയലറ്റ് പ്രതിരോധശേഷിയുള്ള ഭാഗങ്ങളിൽ ഒന്നായിരിക്കാം, പക്ഷേ ഇത് വസ്ത്രങ്ങൽ ഉപയോഗിച്ചാലും സുരക്ഷിതമാല്ല. കൂടാതെ ആളുകൾ സൺക്രീം പ്രയോഗിക്കാൻ മറക്കുന്ന ഏറ്റവും സാധാരണമായ സ്ഥലങ്ങളിലൊന്നാണിത്.
ബാക്ടീരിയ ഉണ്ടാകാം
പരമ്പരാഗതമായി ഉപയോഗിക്കുന്ന നെയിൽ പോളിഷുകൾക്ക് പോലും അപകട സാധ്യയുണ്ട്. ഇതിന് പൾസ് ഓക്സിമീറ്റർ റീഡിംഗുകൾ പോലും മാറ്റാൻ കഴിയാറുണ്ട്. ജെൽ, അക്രിലിക്കുകൾ പോലെയുള്ള അമിതമായി ഉപയോഗിക്കുന്നത് നഖങ്ങൾക്കിടയിൽ ബാക്ടീരിയ ഉണ്ടാകാൻ കാരണമാകാറുണ്ട്. കാരണം ഇതിൽ അധികമായി ഈർപ്പം നിലനിൽക്കുന്നുണ്ട്. മാനിക്യൂർ ഇഷ്ടമുള്ളവർ, ജെല്ലുകളും അക്രിലിക്കുകളും ഉപേക്ഷിച്ച് സ്വാഭാവിക നഖങ്ങളുടെ സംരക്ഷണത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണ് നല്ലത്.