കോട്ടയം: വർഷങ്ങളായി കള്ളനോട്ട് കേസിൽ ഒളിവിൽ കഴിഞ്ഞിരുന്ന പ്രതിയെ ക്രൈം ബ്രാഞ്ച് സംഘം പിടികൂടി. ചങ്ങനാശേരി പെരുന്ന ഹിദായത്ത് നഗറിൽ വിഷ്ണു ദാസിനെയാണ് ക്രൈംബ്രാഞ്ച് സംഘം പിടികൂടിയത്. കേസിൽ പ്രതികൾക്കെതിരെ കുറ്റപത്രം സമർപ്പിച്ച കേസിലാണ് ക്രൈം ബ്രാഞ്ച് ഇപ്പോൾ പ്രതിയെ അറസറ്റ് ചെയ്തത്.
കോട്ടയം ക്രൈം ബ്രാഞ്ച് പൊലീസ് സൂപ്രണ്ട് സാബു മാത്യുവിന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ, കോട്ടയം ക്രൈം ബ്രാഞ്ച് ഡെപ്യൂട്ടി പൊലീസ് സൂപ്രണ്ട് ഷെരീഫ്.എസിന്റെ നിർദേശാനുസരണം ഡിറ്റക്ടീവ് ഇൻസ്‌പെക്ടർമാരായ ജോയ് മാത്യു എൻ.എമ്മിന്റെ നേതൃത്വത്തിൽ എ.എസ്.ഐമാരായ ജിജി ജോസ് , സുനിൽ കുമാർ, അനിൽ കുമാർ വി.ആർ, സാബു പി.എ എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
2008 ലായിരുന്നു കേസിനാസ്പദമായ സംഭവം. ചങ്ങനാശേരിയിലെ വ്യാപാരിയുടെ പക്കൽ നിന്നും കള്ളനോട്ട് മാറുന്നതിനായാണ് വിഷ്ണുദാസ് എത്തിയത്. കള്ളനോട്ട് തിരിച്ചറിഞ്ഞ വ്യാപാരി വിവരം പൊലീസിൽ അറിയിച്ചു. ഇതനുസരിച്ച് സ്ഥലത്ത് എത്തിയ പൊലീസ് സംഘം വിഷ്ണുവിനെ കസ്റ്റഡിയിൽ എടുത്തു. തുടർന്ന് കള്ളനോട്ട് നിർമ്മിച്ച തിരുവല്ല കല്ലൂപ്പാറ സ്വദേശി സാം പി സാമുവലിനെ ഇയാളുടെ വീട്ടിൽ നിന്നും കള്ള നോട്ടുണ്ടാക്കാൻ ശ്രമിച്ച യന്ത്ര സാമഗ്രികളടക്കം ബാക്കിയുള്ള 10 പ്രതികളെയും അറസ്റ്റു ചെയ്തിരുന്നു.