ഇനി നാടിനെ കാണാം ഓക്‌സിവ്യൂ ടിവിയിലൂടെ..! കേട്ടറിഞ്ഞ ഓക്‌സിജനെന്ന സത്യം ഇനി വീട്ടിലിരുന്ന് കണ്ടറിയാം; ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പിന്റെ സ്വന്തം ടിവി ‘ഓക്‌സിവ്യൂ’ പുറത്തിറക്കി; ഓക്‌സിജൻ ഡിജിറ്റൽ എക്‌സ്‌പേർട്ടിന്റെ കോർപ്പറേറ്റ് ഓഫിസും ഉദ്ഘാടനം ചെയ്തു

കോട്ടയം: രണ്ടു പതിറ്റാണ്ടിലേറെയായി കോട്ടയം കേട്ടറിഞ്ഞ് ഓക്‌സിജനെന്ന സത്യം, ഇനി വീട്ടിലെ സ്വീകരണമുറിയിലിരുന്ന് കണ്ടറിയാം..! ചരിത്രത്തിലേയ്ക്കുള്ള സുവർണ്ണച്ചുവടുകളുമായി ഓക്‌സിജൻ ഡിജിറ്റൽ എക്‌സ്‌പേർട്ട് തങ്ങളുടെ ആദ്യ ചുവട് മുന്നോട്ടു വച്ചു. സ്വന്തമായി ടിവി ബ്രാൻഡ് എന്ന സ്വപ്‌നം സാക്ഷാത്കരിച്ചാണ് ഓക്‌സിജൻ ഡിജിറ്റൽ എക്‌സ്‌പേർട്ട് രംഗത്ത് എത്തി. അതിമനോഹരവും അതിശയകരവുമായി കോർപ്പറേറ്റ് ഓഫിസിനൊപ്പമാണ് തങ്ങളുടെ പുതിയ ടിവി ബ്രാൻഡ് ഓക്ജിസൻ ഡിജിറ്റൽ എക്‌സ്‌പേർട്ട് പുറത്തിറക്കിയത്. ഓക്‌സിവ്യൂ എന്ന തങ്ങളുടെ സ്വന്തം ബ്രാൻഡ് ടിവിയിൽ ഇനി നാടിന്റെ സ്പ്ന്ദനം നിങ്ങളുടെ സ്വീകരണമുറിയിൽ അറിയാം.

Advertisements

കഴിഞ്ഞ ദിവസം നാഗമ്പടം നെഹ്‌റു സ്റ്റേഡിയത്തിനു സമീപം ഉദ്ഘാടനം ചെയ്ത ഓക്‌സിജന്റെ ഏറ്റവും വലിയ ഷോറൂമിൽ തന്നെയാണ് ഓക്‌സിവ്യ ടിവിയുടെ ലോഞ്ചിങും നടന്നത്. മന്ത്രി വി.എൻ വാസവൻ ടിവിയുടെ ഔദ്യോഗിക ലോഞ്ചിങും ഓക്‌സിജൻ ഡിജിറ്റൽ എക്‌സ്‌പേർട്ടിന്റെ കോർപ്പറേറ്റ് ഓഫിസ് ഉദ്ഘാടനവും നിർവഹിച്ചു. തോമസ് ചാഴികാടൻ എം.പി, സർക്കാർ ചീഫ് വിപ്പ് എൻ.ജയരാജ് എം.എൽ.എ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ, സി.പി.ഐ ജില്ലാ സെക്രട്ടറി വി.ബി ബിനു, നഗരസഭ അംഗം സിൻസി പാറേൽ, ഓക്‌സിജൻ ഡിജിറ്റൽ ഷോപ്പ് ചീഫ് എക്‌സിക്യുട്ടീവ് ഓഫിസർ ഷിജോ കെ.തോമസ് എന്നിവർ പങ്കെടുത്തു.

Hot Topics

Related Articles