വിദ്യാർത്ഥികൾക്ക് മർദ്ദനം; പോലീസ് കേസെടുത്തു

ഇടുക്കി; അടിമാലിയിൽ ഹോട്ടൽ ജീവനക്കാർ വിദ്യാർഥികളെ മർദിച്ച സംഭവത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. വിദ്യാർഥികളുടെ മൊഴി രേഖപ്പെടുത്തി കേസ് രജിസ്റ്റർ ചെയ്തതായി അടിമാലി പൊലീസ് അറിയിച്ചു. ഈ മാസം ആറിനാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്കൂളിലെ കുട്ടികൾ രണ്ട് ബസിലായി കഴിഞ്ഞ ആറാം തിയതി മൂന്നാർ സന്ദർശനത്തിനെത്തിയിരുന്നു. അടിമാലിയിലെ ഒരു ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയപ്പോൾ ബസ് ഡ്രൈവർ കൂട്ടത്തിലുണ്ടായിരുന്ന ഒരു പെൺകുട്ടിയോട് അപമര്യാദയായി പെരുമാറുകയും വിദ്യാർഥികളും ഡ്രൈവറുമായി വാക്കേറ്റമുണ്ടാവുകയും ചെയ്തു. ബസ് ഡ്രൈവറുടെ പക്ഷം ചേര്‍ന്ന് ഹോട്ടൽ ഉടമയും തൊഴിലാളികളും എത്തുകയും വിഷയം കൂട്ടത്തല്ലിൽ കലാശിക്കുകയും ചെയ്തു. സംഭവത്തിൽ നാല് വിദ്യാര്‍ഥികള്‍ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു.

Advertisements

സംഭവത്തിൽ പരാതിയെ തുടർന്ന് സ് ഡ്രൈവർ സുധാകരൻ നായരെ തൊട്ടടുത്ത ദിവസം പോക്സോ നിയമ പ്രകാരം അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ കുട്ടികളെ മർദിച്ച കേസിൽ നടപടി ഉണ്ടായില്ല. കേസിൽ അടിമാലി പൊലീസ് പക്ഷപാതപരമായി പെരുമാറിയതായി ആരോപിച്ച് സ്കൂൾ അധികൃതർ കൊല്ലം എസ് പിയ്ക്ക് പരാതി നൽകി. നാല് വിദ്യാർഥികൾക്ക് ഗുരുതരമായി പരിക്കേറ്റിട്ടും അക്രമികൾക്കെതിരേ ലോക്കൽ പൊലീസ് കേസെടുത്തില്ലെന്നാണ് പരാതിയിൽ ആരോപിക്കുന്നത്. ഇതിന്‍റെ അടിസ്ഥാനത്തിലാണ് സംഭവത്തില്‍ ഉള്‍പ്പെട്ട 15 ഓളം പേര്‍ക്കെതിരെ അടിമാലി പൊലീസ് കേസെടുത്തിരിക്കുന്നത്.

Hot Topics

Related Articles