ഹരിപ്പാട് പ്രവാസി അസോസിയേഷൻ കുവൈറ്റ് എച്ച്.പി.എകെ യുടെ പ്രയാണം മൂന്നാം വർഷത്തിലേയ്ക്ക്

കുവൈറ്റ്: ആലപ്പുഴ ജില്ലയിലെ ഹരിപ്പാട് നിവാസികൾ ആയ പ്രവാസികൾക്കു കുവൈറ്റിൽ താങ്ങും തണലും ആയി മാറുന്ന ഹരിപ്പാട് പ്രവാസി അസോസിയേഷൻ കുവൈറ്റ് എച്ച്.പി.എകെ യുടെ പ്രയാണം മൂന്നാം വർഷത്തിലേയ്ക്ക്.
വ്യത്യസ്ത തലങ്ങളിൽ ഉള്ള സമാനചിന്താഗതിക്കാരുടെ സമ്മിശ്രണത്തിലൂന്നിയ ഐക്യത്തിന് രണ്ട് സംവത്സരങ്ങളുടെ പരിപൂർണ്ണത.

Advertisements

കുവൈറ്റിലെ ഹരിപ്പാട് സ്വദേശികൾക്കുണ്ടാകുന്ന വിവിധ പ്രശ്‌നങ്ങൾക്ക് പരിഹാരം തേടി സമീപിക്കാൻ ഒരു സംഘടന അനിവാര്യമാണ് എന്ന ചിന്തയിൽ ഹരിപ്പാട് സ്വദേശികൾ ആയ വിവിധ മേഖലകളിലെ സജീവ ജീവകാരുണ്യ പ്രവർത്തകർ രൂപം നൽകിയ വാട്‌സ്ആപ്പ് കൂട്ടായ്മ ഹരിപ്പാട് പ്രവാസി അസോസിയേഷൻ കുവൈറ്റ് എച്ച്.പി.എ.കെ എന്ന പേരിൽ പ്രവർത്തനം വിപുലീകരിക്കുകയും 2019നവംബർ മാസം അന്നത്തെ കേരള നിയമസഭ പ്രതിപക്ഷ നേതാവും ഹരിപ്പാട് എം.എൽ.എ യും ആയ രമേശ് ചെന്നിത്തലയുടെ കുവൈറ്റ് പര്യടനസമയത്ത് ഉത്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

അംഗത്വക്യാമ്പയിൻ വഴി പ്രവർത്തനം വിപുലീകരിച്ച സംഘടന അബ്ബാസ്സിയ സാരഥി ഹാളിൽ വെച്ച് കൂടിയ ആദ്യപൊതുയോഗത്തിൽ പ്രസിഡന്റ് ആയി, അജികുട്ടപ്പനെയും ജനറൽ സെക്രട്ടറി ആയി സിബി പുരുഷോത്തമനെയും ട്രെഷറർ ആയി ബിനു യോഹന്നാനെയും തെരഞ്ഞെടുത്തു കൊണ്ട് സജീവസംഘടന പ്രവർത്തനം വിവിധ തലങ്ങളിലേക്ക് എത്തിക്കുക എന്ന ലക്ഷ്യത്തോടെ ജയകൃഷ്ണൻ കെ വാരിയർ (സെക്രട്ടറി) കലേഷ് ബി പിള(വൈസ് പ്രസിഡന്റ്), അജിത് ആനന്ദൻ (ജോയിന്റ് സെക്രട്ടറി) പ്രദീപ് പ്രഭാകരൻ(ജോയിന്റ് ട്രെഷറർ) എന്നിങ്ങനെ സഹഭാരവാഹികളെ കൂടി ഉൾപ്പെടുത്തി പ്രവർത്തനം വിപുലീകരിച്ചു. ഹരിപ്പാട് നാട്ടുവഴിയോരം ഫേസ്ബുക്ക് കൂട്ടായ്മ സാമൂഹ്യപ്രവർത്തക ശ്രീലത മോഹന്റെ ചികിത്സയ്ക്ക് വേണ്ടി നടത്തിയ ധനസമാഹാരണത്തിന് സഹായം നൽകിക്കൊണ്ട് ജീവകാരുണ്യ മേഖലയിൽ ആദ്യചുവട് വെയ്പ്.

സുഹൃത്ത് ചതിച്ചത് മൂലം സാമ്പത്തിക കുറ്റകൃത്യത്തിൽ അകപ്പെട്ടു യാത്രവിലക്ക് നേരിട്ട ഹരിപ്പാട് സ്വദേശിക്ക് നാട്ടിൽ എത്താൻ വേണ്ട എല്ലാ സഹായവും ചെയ്തു നാട്ടിൽ എത്തിച്ചു. കോവിഡ് ദുരിതം മൂലം തൊഴിൽ നഷ്ടപ്പെട്ടു കഷ്ടതയിൽ ആയ പ്രവാസികൾക്ക് ഭക്ഷണം, മറ്റു സഹായം, ഗാർഹിക വിസയിൽ വന്നു കുവൈറ്റിൽ കുടുങ്ങിപ്പോയ ഹരിപ്പാട് സ്വദേശിക്ക് നാട്ടിൽ എത്താൻ ആവശ്യം ആയ സഹായം ചെയ്തു.
അസോസിയേഷൻ അംഗങ്ങൾക്കും ഹരിപ്പാട് സ്വദേശികൾക്കും നാട്ടിലും സ്വദേശത്തും ചികിത്സ സഹായം.
സ്‌ട്രോക് മൂലം കിടപ്പിലായ കരുവാറ്റ തൈവെപ്പിൽ വീട്ടിൽ റെജിയുടെ ഭാര്യയ്ക്ക് ചികിത്സാസഹായം നൽകി.

അസോസിയേഷൻ അംഗങ്ങളുടെ മക്കൾക്കും , ഹരിപ്പാട് മണ്ഡലത്തിൽ നിന്ന് വിവിധ മേഖലകളിൽ ഉന്നത വിദ്യാഭ്യാസത്തിൽ മികച്ച വിജയം കരസ്ഥമാക്കിയ മറ്റു വിദ്യാർഥികൾക്കും അനുമോദനവും, അവാർഡ് നൽകലും ഏർപ്പെടുത്തി. 2021 ഫെബ്രുവരിയിൽ കുവൈറ്റ് വിമോചനദിനാഘോഷത്തിന്റെ ഭാഗമായി ബി.ഡി.കെ കുവൈറ്റ് ചാപ്റ്ററുമായി ചേർന്ന് 100ൽ പരം രക്തദാതാക്കളെ പങ്കെടുപ്പിച്ചുകൊണ്ട് കുവൈറ്റ് അൽ അദാൻ ഹോസ്പിറ്റലിലെ ബ്ലഡ് ട്രാൻസ്ഫ്യൂഷൻ സെന്ററിൽ സംയുക്ത രക്തദാനം നടത്തി.

സംഘടനയുടെ വനിതാവേദി ഭാരവാഹികൾ ആയ സുലേഖ അജി, സുവി അജിത്, ലേഖപ്രദീപ് തുളസി ജയകൃഷ്ണൻ,ഇന്ദു ദീപക്, സീമ രജിത് എന്നിവരും എക്‌സിക്യൂട്ടീവ് അംഗങ്ങൾ ആയ രാജീവ് എസ് പിള്ള സുരേഷ് ശേഖർ, ജയദേവൻ, സജീവ് അപ്പുകുട്ടൻ എന്നിവരും വിവിധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നു. അസോസിയേഷന്റെ ഭാഗമായി നാട്ടിൽ നടക്കുന്ന പ്രവർത്തനങ്ങൾ വർഗീസ്പീറ്റർ , റെജിസോമൻ, മുരളീധരൻപുരുഷൻ എന്നിവർ ഏകോപിപ്പിക്കുന്നു.

Hot Topics

Related Articles