നാട്ടകം: മറിയപ്പള്ളി മുട്ടം ഭാഗങ്ങളിൽ ഹരിത കർമ്മസേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങൾ മാസങ്ങളായിട്ട് വഴിയരികിൽ കുമിഞ്ഞു കൂടി കിടന്നിരുന്നത് നീക്കം ചെയ്തു. ജാഗ്രത ന്യൂസിൻ്റെ വാർത്തയെ തുടർന്നാണ് നടപടി. ഓരോ വീടുകളിൽ നിന്ന് 60 രൂപയും കടക്കാരിൽ നിന്ന് 150 രൂപയും വാങ്ങി ഹരിതകർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളാണ് വഴിയരികിൽ കുമിഞ്ഞു കൂടി കിടന്നിരുന്നത്. ഇതുമൂലം പൊതുജനങ്ങൾക്ക് ഏറെ ബുദ്ധിമുട്ട്സൃഷ്ടിച്ചിരുന്നു. മാസങ്ങളായുള്ള ബുദ്ധിമുട്ടിനാണ് ഇതോടെ പരിഹാരമായിരിക്കുന്നത്.
Advertisements