സയ്യിദ് മുഷ്താഖ് അലി ട്രോഫി ; ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം ഇന്ന് അസമിനെതിരെ

സ്പോർട്സ് ഡെസ്ക്ക് : സയ്യിദ് മുഷ്താഖ് അലി ട്രോഫി ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരളം ഇന്ന് അസമിനെതിരെ. മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തില്‍ വൈകുന്നേരം 4.30നാണ് മത്സരം.ഗ്രൂപ്പ് ഘട്ടത്തില്‍ നേരിട്ട ഒരേയൊരു പരാജയം അസമിനെതിരെ ആയതിനാല്‍ ആ സമ്മര്‍ദ്ദത്തിലാവും കേരളം ഇന്ന് ഇറങ്ങുക. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ ആറ് മത്സരങ്ങളില്‍ ആറും വിജയിച്ചെത്തിയ കേരളത്തിന് അപ്രതീക്ഷിത തിരിച്ചടിയാണ് ഏഴാം മത്സരത്തില്‍ നേരിട്ടത്. ടൂര്‍ണമെൻ്റില്‍ തകര്‍പ്പൻ ഫോമിലുള്ള ക്യാപ്റ്റൻ റിയാൻ പരാഗിൻ്റെ ഓള്‍റൗണ്ട് മികവില്‍ കേരളത്തെ മറികടന്ന അസം പ്രീക്വാര്‍ട്ടറില്‍ ബംഗാളിനെയും വീഴ്ത്തി. ഈ മത്സരത്തിലും പരാഗ് തൻ്റെ ഫോം തുടര്‍ന്നു.

Advertisements

തുടരെ ഏഴ് അര്‍ധസെഞ്ചുറികള്‍ നേടിയ പരാഗ് ലോക റെക്കോര്‍ഡ് നേട്ടവും സ്വന്തമാക്കി. ഒഡീഷയ്ക്കെതിരായ ആദ്യ കളി 45 റണ്‍സിനു പുറത്തായ പരാഗ് പിന്നീട് എല്ലാ മത്സരങ്ങളിലുംഅര്‍ദ്ധസെഞ്ചുറി നേടിയിരുന്നു. ടൂര്‍ണമെൻ്റില്‍ ഏറ്റവുമധികം റണ്‍സ് നേടിയ താരമാണ് പരാഗ്. ഇതിനൊപ്പം 11 വിക്കറ്റും നേടിയ താരം ടീമിനെ മുന്നില്‍ നിന്ന് നയിക്കുകയാണ്. പരാഗിനെ പിടിച്ചുനിര്‍ത്തുക എന്നതാവും കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി.

Hot Topics

Related Articles