കനത്ത മഴയും ഇടിയും മിന്നലും: സൗത്ത് പാമ്പാടിയിൽ വീട് തകർന്നു; ലക്ഷങ്ങളുടെ നഷ്ടം; വീട്ടുകാർ അത്ഭുതകരമായി രക്ഷപെട്ടു

കോട്ടയം: പാമ്പാടിയിലുണ്ടായ കനത്ത മഴയിലും കാറ്റിലും ഇടിമിന്നലും കനത്ത നാശം. സൗത്ത് പാമ്പാടിയിൽ ഇടിമിന്നലിലും കാറ്റിലും വീട് തകർന്നു. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് മൂന്ന് മണിയോട് കൂടിയുണ്ടായ ഇടിമിന്നലിൽ സൗത്ത് പാമ്പാടി കല്ലേപ്പുറം ഭാഗത്ത് ഇടത്താഴെ ആന്റണി ( തങ്കച്ചൻ) യുടെ വീടിനും വീട്ടുപകരണങ്ങൾക്കും സാരമായ കേടുപാടുകൾ പറ്റി.

ഒരു ലക്ഷത്തിലധികം രൂപയുടെ നഷ്ടം ഉണ്ടായിട്ടുണ്ട്.
വീട്ടുകാർക്ക് പരുക്കില്ല. ഉച്ചക്കു ശേഷം പാമ്പാടിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ ഇടിയോട് കൂടിയ ശക്തമായ മഴയാണ് പെയ്തത്.

Hot Topics

Related Articles