കൊച്ചി : കേരളത്തിൽ സർക്കാർ ജോലികളിൽ പിൻ വാതിൽ നിയമനം നടക്കുന്നു എന്ന വാർത്ത അടുത്തിടെ എല്ലാ മാധ്യമങ്ങളിലും വലിയ വാർത്ത ആയിരുന്നു. ഇതിനു പിന്നാലെ ജാഗ്രത ന്യൂസ് നടത്തിയ അന്വേഷണം വലിയ വാർത്ത പ്രാധാന്യം നേടിയിരുന്നു. അതിൽ എറണാകുളം കീച്ചേരി ആരോഗ്യ കേന്ദ്രത്തിൽ നടന്ന നിയമനം വലിയ ചർച്ചയായി. ഇതിനെ തുടർന്ന് ഒരു പാട് ഡോക്ടർ മാർ സർക്കാരിലേക്കു പരാതി അയക്കുകയും അതിന്റെ ഫലമായി കുറച്ചു തൊഴിൽ അവസരങ്ങൾ പേരിനു സൃഷ്ടിക്കപെട്ടു. ഇതു സാധൂകരിക്കുന്ന രേഖകൾക്കായി ചില ഡോക്ടർ മാർ വിവരാവകാശ അപേക്ഷ പല തവണ നൽകി എങ്കിലും ആരോഗ്യ കേന്ദ്രത്തിന്റെ ഭാഗത്തു നിന്നും യാതൊരു മറുപടിയും ഉണ്ടായില്ല.
നിയമ പ്രകാരം മുപ്പതു ദിവസത്തിന് അകം കൊടുക്കേണ്ട മറുപടി പലർക്കും ഒരു മാസം കഴിഞ്ഞിട്ടും കിട്ടാത്ത അവസ്ഥയാണ്. അഴിമതിയിൽ മുങ്ങി കിടക്കുന്ന സർക്കാർ സംവിധാനത്തെ ഉയർത്താൻ സാധിക്കുന്ന വിവരാവകാശത്തെ വരെ പുല്ല് വില കല്പിച്ചിരിക്കുകയാണ് കീച്ചേരി ആശുപത്രിയിലെ ജീവനക്കാർ. പല ഡോക്ടർ മാർക്കും മറുപടി ലഭിക്കാത്തതിനെ തുടർന്ന് നല്ലവരായ ദന്ത ഡോക്ടർ മാരുടെ സംഘടന പരാതി ഉന്നത തലങ്ങളിൽ കൊടുക്കുമെന്ന് ജാഗ്രത ന്യൂസിന് വിവരം ലഭിച്ചു. അനേകം പേരുടെ തൊഴിൽ അവസരമാണ് അഴിമതി മൂലം കേരളത്തിൽ നഷ്ടമാകുന്നത്