രോഗലക്ഷങ്ങൾ ആദ്യം മുതൽ ശ്രദ്ധിക്കുക : ശരീരം പലതരം ലക്ഷണങ്ങള്‍ കാണിച്ചു തരും: അത് മനസിലാക്കി പ്രതികരിക്കുക : രോഗക്കിടക്കയിൽ നിന്ന് രക്ഷപെട്ടതിന് പിന്നാലെ തന്റെ അവസ്ഥ തുറന്ന് പറഞ്ഞ് മഞ്ജു പത്രോസ് 

റിയാലിറ്റി ഷോയിലൂടെ എത്തി ജനപ്രീതി നേടിയ ആളാണ് മഞ്ജു പത്രോസ്. ഷോയ്ക്ക് ശേഷം സിനിമാ- സീരിയല്‍ -സറ്റയര്‍ പരിപാടികളില്‍ മഞ്ജു സജീവ സാന്നിധ്യമായി.പിന്നീട് സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ക്കും സുപരിചിതയായ മഞ്ജു പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ ശ്രദ്ധനേടാറുണ്ട്. പലപ്പോഴും വിമര്‍ശനങ്ങള്‍ വരാറുണ്ടെങ്കിലും അവയ്ക്ക് തക്കതായ മറുപടികളും മഞ്ജു നല്‍കും. അടുത്തിടെ മഞ്ജുവിന് ഒരു ശസ്ത്രക്രിയ നടന്നിരുന്നു. സീരിയസ് ആയ ശസ്ത്രക്രിയ ആയിരുന്നു ഇതെന്ന് മുൻപ് മഞ്ജു പത്രോസ് തുറന്നു പറഞ്ഞിരുന്നു. ഈ അവസരത്തില്‍ തനിക്ക് ഉണ്ടായ രോഗലക്ഷണങ്ങളെ കുറിച്ചും എന്താണ് സംഭവിച്ചതെന്നും പറയുകയാണ് നടി.  രോഗത്തിന്റെ പ്രാരംഭ ഘട്ടത്തില്‍ തന്നെ നമ്മുടെ ശരീരം പലതരം ലക്ഷണങ്ങള്‍ കാണിച്ചു തരും. അക്കാര്യം അപ്പോള്‍ തന്നെ മനസിലാക്കി ചികിത്സ തേടണമെന്ന് മഞ്ജു പത്രോസ് പറയുന്നു. മാതൃഭൂമി ആരോഗ്യ മാസികയോട് ആയിരുന്നു നടിയുടെ പ്രതികരണം. 

Advertisements

ഷൂട്ടിന് മേക്കപ്പ് ചെയ്യുന്നതിനിടെ വല്ലാതെ വിയര്‍ക്കുന്നത് ആയിരുന്നു ആദ്യത്തെ ലക്ഷണം. ഒന്നര വര്‍ഷത്തോളം ശരീരത്തിന് വല്ലാത്ത ചൂട് ആയിരുന്നു. കടുത്ത മുടികൊഴിച്ചില്‍, കിതപ്പ്, ക്ഷീണം തുടങ്ങി പല ലക്ഷണങ്ങളും ശരീരം കാണിച്ചു. പക്ഷെ തിരക്കുകള്‍ക്ക് ഇടയില്‍ അതൊന്നും ഞാന്‍ കാര്യമാക്കിയില്ല എന്ന് മഞ്ജു പത്രോസ് പറയുന്നു. ഈ ലക്ഷണങ്ങള്‍ അവഗണിച്ചതാണ് തന്റെ ഗര്‍ഭപാത്രം നീക്കം ചെയ്യാന്‍ ഇടയാക്കിയതെന്നും തുടക്കത്തിലെ ചികിത്സിച്ചിരുന്നെങ്കില്‍ ഇത്രയും ബുദ്ധിമുട്ട് നേരിടേണ്ടി വരുമായിരുന്നില്ലെന്നും മഞ്ജു പത്രോസ് പറയുന്നു. “ഏറെ നാളത്തെ രക്തസ്രാവവും തുടര്‍ന്ന് ബ്രൗണ്‍ നിറത്തിലുള്ള ഡിസ്ചാര്‍ജും വരാൻ തുടങ്ങി. ഇതോടെയാണ് ഗൈനക്കോളജിസ്റ്റിനെ കണ്ടത്. സ്കാനിങ്ങില്‍ എന്തോ പ്രശ്നം ഉണ്ടെന്ന് മനസിലാക്കി വിശദമായി ഡോക്ടര്‍ പരിശോധന നടത്തി. അതിലാണ് ഗര്‍ഭപാത്രത്തില്‍ ഫൈബ്രോയ്ഡും സിസ്റ്റും ഒത്തിരി ഉണ്ടെന്ന് കണ്ടെത്തിയത്. ചില സിസ്റ്റുകള്‍ വലുതായിരുന്നു. മരുന്ന് കഴിച്ചെങ്കിലും ഗര്‍ഭപാത്രം നീക്കം ചെയ്യേണ്ട അവസ്ഥ. സര്‍ജറി ചെയ്യുമ്ബോഴാണ് ഓവറിയിലും പ്രശ്നമുണ്ടെന്ന് അറിയുന്നത്. ഒടുവില്‍ ഓവറി കൂടി നീക്കം ചെയ്യേണ്ടി വന്നു. കീഹോള്‍ സര്‍ജറി ആയിരുന്നു”, എന്നാണ് മഞ്ജു പത്രോസ് പറഞ്ഞത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.