കോട്ടയം: ആരോഗ്യ സർവകലാശാല തിരഞ്ഞെടുപ്പിൽ നേട്ടം അവകാശപ്പെട്ട് എസ്.എഫ്.ഐയും കെ.എസ്.യുവും രംഗത്ത്. കോട്ടയം മെഡിക്കൽ കോളേജ് പിടിച്ചെടുത്തതായി അവകാശപ്പെട്ട് കെ.എസ്.യു രംഗത്ത് എത്തിയപ്പോൾ, ഫാർമസി കോളേജ് തിരികെ പിടിച്ചതായി എസ്.എഫ്.ഐ പറയുന്നു. കോട്ടയം മെഡിക്കൽ കോളേജിൽ മൂന്ന് ജനറൽ സീറ്റും, മൂന്ന് റെപ്രസെന്റിറ്റീവ് സീറ്റുകളും കെ.എസ്.യു വിജയിച്ചു. മരങ്ങാട്ടുപള്ളി ആണ്ടൂർ എസ്.എം.ഇ നഴ്സിംങ് കോളേജ് യൂണിയൻ കെ.എസ്.യു നേടി. കോട്ടയം സചിവോത്തമപുരം എൻ.എസ്.എസ് ഹോമിയോ മെഡിക്കൽ കോളേജിൽ ജനറൽ സെക്രട്ടറി, വൈസ് ചെയർപേഴ്സൺ, ആട്സ് ക്ലബ് സെക്രട്ടറി തുടങ്ങിയ സീറ്റുകൾ വിജയിച്ചതായി കെ.എസ്.യു പറയുന്നു.
ഫാമർസി കോളേജിലെ പാനൽ പൂർണമായും വിജയിച്ച എസ്.എഫ്.ഐ, പുതുപ്പള്ളി എസ്.എംഇയിലെ ബിഫാം, എംഎൽടി, നഴ്സിംങ് കോളേജ്, ഗാന്ധിനഗർ എസ്.എം.ഇയിലെ പാരാമെഡിക്കൽ , ചെറുവാണ്ടൂർ എസ്.എം.ഇ, ഗാന്ധിനഗർ നഴ്സിംങ് കോളേജ്, ഗവൺമെന്റ് നഴ്സിംങ് കോളേജ് കോട്ടയം, ഹോമിയോ കോളേജ് ചങ്ങനാശേരി, ഗവൺമെന്റ് മെഡിക്കൽ കോളേജ് കോട്ടയം, ഗവൺമെന്റ് ഫാർമസി കോളേജ് എന്നിവിടങ്ങളിലെ യൂണിയനും നേടി.