മികച്ച ആരോഗ്യസംരക്ഷണം ഇനി വീടുകളില്‍ തന്നെ: ആസ്റ്റര്‍ @ഹോം സി.ആര്‍ മഹേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്തു

കൊല്ലം, മെയ് 28, 2024: ആശുപത്രികളില്‍ നേരിട്ടെത്തി ചികിത്സ തേടാന്‍ കഴിയാത്തവര്‍ക്കായി ആസ്റ്റര്‍ പിഎംഎഫ് ഹോസ്പിറ്റലിന്റെ ആസ്റ്റര്‍ @ഹോം പദ്ധതിയുടെ ഉദ്ഘാടനം കരുനാഗപ്പള്ളി എംഎല്‍എ സി.ആര്‍. മഹേഷ് നിര്‍വഹിച്ചു. ജോലിതിരക്കിനിടയില്‍ ആശുപത്രിയില്‍ നേരിട്ടെത്താന്‍ കഴിയാത്തവര്‍ക്കും ഈ സേവനം പ്രയോജനപ്പെടുത്താവുന്നതാണ്. പ്രായാധിക്യം മൂലം കഷ്ടപ്പെടുന്നവര്‍ക്കും അവരുടെ ബന്ധുക്കള്‍ക്കും ഏറെ സഹായകമായിരിക്കും ഈ സേവനങ്ങള്‍.

Advertisements

മുറിവുകൾ ഡ്രസ്സിംഗ്‌ ചെയ്യുന്നതിനും ഇന്ജെക്ഷനുകൾ എടുക്കുന്നതിനും ഇനി ആശുപത്രികളില്‍ കാത്തുനില്‍ക്കേണ്ടതില്ല. ഏറ്റവും വേഗതയോടെയും കൃത്യതയോടെയും വീട്ടില്‍ തന്നെ അതിനുള്ള സഹായമെത്തും. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഡോക്ടര്‍മാരുടെ വിദഗ്ധ സേവനവും വീട്ടുപടിക്കലെത്തും. ആവശ്യമുള്ളവര്‍ക്ക് പ്രത്യേക പരിശീലനം നേടിയ നേഴ്സുമാരുടെ പരിചരണവും ലഭ്യമാണ്. ഇസിജിയുള്‍പ്പെടെയുള്ള പരിശോധനകളും എല്ലാതരം ലാബ് പരിശോധനകളും വീടുകളില്‍ തന്നെ ചെയ്യാം. രക്തസാമ്പിളുകള്‍ വീട്ടിലെത്തി ശേഖരിച്ച് ഫലം എത്തിക്കുന്നതാണ്. കിടപ്പുരോഗികള്‍ക്ക് കാനുലേഷന്‍, സ്‌പോഞ്ച് ബാത്ത്, ഫിസിയോതെറാപ്പി, യൂറിനറി കതീറ്റര്‍ ഇടലും നീക്കംചെയ്യലും, എനിമ എന്നിവ ഇനി വീടുകളില്‍ തന്നെ ചെയ്യും. മുറിവുകളിലെ സ്റ്റിച്ചുകള്‍ നീക്കം ചെയ്യുന്നതിനും നേഴ്സുമാര്‍ നേരിട്ട് രോഗിയുടെ വീടുകളിലെത്തും. ശ്വാസംമുട്ടുള്ളവര്‍ക്ക് നെബുലൈസെഷന്‍ (മരുന്നുപയോഗിച്ചുള്ള ആവിപിടിക്കല്‍), പ്രമേഹരോഗികള്‍ക്ക് വീടുകളിലെത്തി ഇന്‍സുലിന്‍ നല്‍കാനും, രക്തത്തിലെ ഗ്‌ളൂക്കോസും ഓക്‌സിജനുമുള്‍പ്പെടെ നിര്‍ണായകമായ പരിശോധനകള്‍ക്കുമുള്ള സംവിധാനവുമുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രാവിലെ 7 മണി മുതല്‍ വൈകിട്ട് 7 മണി വരെ കൊല്ലത്തെ പൊതുജനങ്ങള്‍ക്ക് ഈ സൗകര്യങ്ങള്‍ പ്രയോജനപ്പെടുത്താം. അടിസ്ഥാനപരമായ എല്ലാ ആശുപത്രിസേവനങ്ങളും നൂതനസാങ്കേതിക സംവിധാനങ്ങളുടെ പിന്തുണയോടെ മിനിറ്റുകള്‍ക്കുള്ളില്‍ വീട്ടില്‍ ലഭ്യമാക്കാം. കൂടാതെ അവശ്യമരുന്നുകളും ഉപകരണങ്ങളും വീടുകളില്‍ എത്തിച്ചു നല്‍കും.

ആസ്റ്റര്‍ പിഎംഎഫ് ആശുപത്രിയിലായിരുന്നു ഉദ്ഘാടനചടങ്ങുകള്‍. രോഗികള്‍ക്കുള്ള പ്രിവിലേജ് കാര്‍ഡുകളുടെ ഉദ്ഘാടനം ആസ്റ്റര്‍ പിഎംഎഫ് ഹോസ്പിറ്റലിന്റെ ഓപ്പറേഷന്‍സ് മേധാവി വിജീഷ്, സി.ആര്‍. മഹേഷ് എംഎല്‍എക്ക് നല്‍കി നിര്‍വഹിച്ചു. ആസ്റ്റര്‍ @ ഹോം സേവനം ബുക്ക് ചെയ്യുന്നതിലും സംശയങ്ങള്‍ ചോദിക്കുന്നതിനും 9048018835 എന്ന നമ്പറില്‍ ബന്ധപ്പെടാം.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.