കോട്ടയം : ആരോഗ്യ പ്രവർത്തകർക്ക് ആശുപത്രികളിൽ മതിയായ സംരക്ഷണം നൽകാൻ കഴിയാതെ പോയതിൻ്റെ ഇരയാണ് ഡോ. വന്ദനാദാസ് എന്ന് കേരള എൻ ജി ഒ അസോസിയേഷൻ സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു പറഞ്ഞു. ആരോഗ്യ പ്രവർത്തകർക്ക് നേരെയുള്ള അക്രമണം സംസ്ഥാനത്ത് ഒറ്റപ്പെട്ടസംഭവമല്ല. ജീവനും ആരാഗ്യവും പണയം വച്ച് കോവിഡ് കാലത്ത് സമാനതകളില്ലാത്ത സേവനം നടത്തിയവരാണ് ആരോഗ്യ പ്രവർത്തകർ. ഇത്തരം സംഭവങ്ങൾ അവസാനിപ്പിക്കുവാനുള്ള ഉത്തരവാദിത്വം സർക്കാരിനുണ്ട് അദ്ദേഹം പറഞ്ഞു. കേരള എൻ ജി ഒ അസോസിയേഷൻ ജില്ലാ കമ്മറ്റി കോട്ടയം ജനറൽ ആശുപത്രിക്ക് മുമ്പിൽ നടത്തിയ പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡൻറ് സതീഷ് ജോർജ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി സോജോ തോമസ് , സംസ്ഥാന കമ്മറ്റി അംഗം കണ്ണൻ ആൻഡ്രൂസ്, ജില്ലാ ഭാരവാഹികളായ ജെ ജോബിൻസൺ , ജോഷി മാത്യു, അജേഷ് പിവി , സ്മിത രവി , സജിമോൻ സി ഏബ്രഹാം , ജയകുമാർ കെ. എസ്, ബിന്ദു എസ് എന്നിവർ പ്രസംഗിച്ചു.
ചിത്രക്കുറിപ്പ്
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആരോഗ്യ പ്രവർത്തക ഡോ.വന്ദനാദാസിൻ്റ കൊലപാതകത്തിൽ പ്രതിഷേധിച്ച് കേരള എൻ ജി ഒ അസോസിയേഷൻ കോട്ടയം ജനറൽ ആശുപത്രിക്ക് മുമ്പിൽ നടത്തിയ പ്രതിഷേധം സംസ്ഥാന സെക്രട്ടറി രഞ്ജു കെ മാത്യു ഉദ്ഘാടനം ചെയ്യുന്നു.