കോഴിക്കോട് 30 ഒക്ടോബർ 2023: കോഴിക്കോട് ആസ്റ്റർ മിംസ് ഹോസ്പിറ്റലിന് സ്ട്രോക്ക് ചികിത്സാ
രംഗത്തെ മികച്ച ഹോസ്പിറ്റലിനുള്ള രണ്ട് പുരസ്‌കാരങ്ങൾ – പക്ഷാഘാതത്തിന് ഏറ്റവും മികച്ച
ചികിത്സ ഉറപ്പാക്കുന്ന ആശുപത്രി, പക്ഷാഘാത പഠനത്തിൽ മികച്ച നിലവാരം പുലർത്തുന്ന
സെൻ്റർ എന്നിവയാണ് അവാർഡുകൾ.
പക്ഷാഘാത പരിചരണ മേഖലയിലെ സംഭാവനകൾക്ക് രാജ്യത്തെ മികച്ച സെൻ്ററുകളെ
ആദരിക്കുന്ന സുപ്രധാന വേദിയാണ്, വോയ്‌സ് ഓഫ് ഹെൽത്ത്‌കെയറിന്റെ സ്ട്രോക്ക്
എക്സലൻസ് & ഇന്നൊവേഷൻ അവാർഡുകൾ. സ്ട്രോക്ക് കെയറിലും അനുബന്ധ ഗവേഷണത്തിലും
നിരന്തരം പുലർത്തിയ പ്രതിബദ്ധതയും അർപ്പണബോധവുമാണ് ആസ്റ്റർ മിംസിനെ ഈ വർഷത്തെ
ക്ലിനിക്കൽ എക്സലൻസ് ഇൻ അക്യൂട്ട് സ്ട്രോക്ക് കെയർ അവാർഡിനും, ബെസ്റ്റ് റിസർച്ച്
ഓർഗനൈസേഷൻ പുരസ്‌കാരത്തിനും അർഹമാക്കിയത്. കഴിഞ്ഞ ദിവസം അഹമ്മദാബാദിൽ വച്ച്
നടന്ന നാഷണൽ സ്ട്രോക്ക് കോൺക്ലേവിൽ വച്ചായിരുന്നു അവാർഡ് ദാനം. ഇന്ത്യയിൽ തന്നെ
പക്ഷാഘാതത്തിന് ഏറ്റവും മികച്ച ചികിത്സ ഉറപ്പാക്കുന്ന ആശുപത്രിയായി കോഴിക്കോട് ആസ്റ്റർ മിംസിനെ രേഖപ്പെടുത്തുകയാണ് ഈ പുരസ്കാരം. ചികിത്സാ മേഖലയിൽ നൂതന ആശയങ്ങൾ
രൂപപ്പെടുത്തുന്നതിനായി നടത്തുന്ന പ്രവർത്തങ്ങളും, ഗവേഷണങ്ങളും അവാർഡിനായി
പരിഗണിക്കപ്പെട്ടു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഈ അംഗീകാരം നേടാനായതിൽ ആസ്റ്റർ മിംസ് സെൻ്റർ ഓഫ് എക്സലൻസ് ഇൻ ന്യൂറോ
സയൻസസിലെ എല്ലാവരും ഏറെ അഭിമാനിക്കുന്നതായി ന്യൂറോസർജറി വിഭാഗം തലവൻ ഡോ. ജേക്കബ് ആലപ്പാട്ട്, ന്യൂറോളജി ഡയറക്ടർ ഡോ. അഷ്‌റഫ് വി വി എന്നിവർ പറഞ്ഞു. സ്‌ട്രോക്ക്
ഗവേഷണത്തിലും രോഗി പരിചരണത്തിലും കൂടുതൽ പുരോഗതി കൈവരിക്കുന്നതിനുള്ള
ദൗത്യങ്ങൾക്ക്, ഊർജം നൽകുന്നതാണ് പുരസ്കാരമെന്നും അവർ വ്യക്തമാക്കി.
ഓരോ നിമിഷവും രോഗിയുടെ ജീവന് ഭീഷണി ഉയർത്തുന്ന രോഗാവസ്ഥയാണ് സ്ട്രോക്ക്.
രോഗനിർണയം മുതൽ സ്ട്രോക്ക് ചികിത്സ ലഭ്യമായ ആശുപത്രിയിൽ എത്തുന്നതുവരെയുള്ള
സമയം, രോഗിക്ക് നിർണായകമാണ്. സമയ നഷ്ട്ടം ഒഴിവാക്കുകയാണെങ്കിൽ അതി നൂതന രോഗ നിർണ്ണയ മാർഗ്ഗങ്ങളും, ഐ വി ത്രോമ്പോലൈസിസ്, മെക്കാനിക്കൽ ത്രോംബക്ടമി തുടങ്ങിയ ചികിത്സാകളിലൂടെ രോഗിക്ക് തിരിച്ചുവരവ് സാധ്യമാണ്.
സ്ട്രോക്ക് രോഗികളുടെ ചികിത്സ വേഗത്തിലാക്കാൻ 5G സാറ്റലൈറ്റ് സാങ്കേതികവിദ്യയും എ ഐ
സാങ്കേതികവിദ്യ ഉൾപ്പെടെയുള്ള സൗകര്യങ്ങളോടെ ഒരുക്കിയിരിക്കുന്ന സ്‌ട്രോക്ക്
ആംബുലൻസുകളുടെ പ്രവർത്തനം ആസ്റ്റർ മിംസിൽ ലഭ്യമാണ്. സി ടി, എം ആർ ഐ സ്കാൻ നിർണ്ണയം ആർട്ടിഫിഷ്യൽ ഇന്റലീജൻസിലൂടെ വിലയിരുത്താനാവും. ആസ്റ്റർ മിംസിലെത്താൻ എടുക്കുന്ന സമയത്തിനുള്ളിൽ രോഗിക്ക് ആവശ്യമായ അടിയന്തര പരിചരണം ഒരുക്കാൻ
സഹായിക്കും.
ആർ ആർ ആർ എന്ന ചുരുക്കപ്പേരിൽ (Response Rescue Resuscitation) അറിയപ്പെടുന്ന അടിയന്തിര
ചികിത്സാ സഹായ സംവിധാനത്തിന്റെ പ്രവർത്തനമാണ് മറ്റൊന്ന്. അത്യാവശ്യ ഘട്ടത്തിൽ 75 103 55 666 എന്ന നമ്പറിൽ വിളിക്കുന്നവർക്ക്, ഉടനടി ഡോക്ടറുടെ സേവനം ലഭ്യമാകും. ഏറ്റവും അടുത്തുള്ള ആശുപത്രിയിലെത്തിച്ചു ആസ്റ്റർ മിംസിലെ ഡോക്ടറുടെ നിർദേശപ്രകാരമുള്ള ചികിത്സ
ഉറപ്പാക്കാനാകും.
മെഡ്ട്രോണിക് ഐ എൻ സി അവതരിപ്പിച്ചിട്ടുള്ള ക്യുവർ ആപ്പിലൂടെ, കോഴിക്കോട് ആസ്റ്റർ
മിംസിലെ ഡോക്ടർക്കു, രോഗിയെ പ്രവേശിച്ചിട്ടുള്ള ആശുപത്രിയിലെ ഡോക്ടർമാർക്ക് നിർദേശങ്ങൾ നൽകാനാവും. രോഗിയെ വാഹനത്തിൽ പ്രവേശിപ്പിക്കുന്നത് മുതൽ, അടുത്തുള്ള
ആശുപത്രിയുടെ പ്രാഥമികസേവനം തേടുന്നതിലും, വിദഗ്ധചികിത്സ ലഭ്യമാവുന്നതുവരെയുള്ള
എല്ലാ ഘട്ടങ്ങളിലും പിന്തുണ നൽകാനാവും. ആംബുലൻസ് രോഗിയുമായി ആശുപത്രിയിൽ
എത്തുന്നതിനു മുൻപുതന്നെ, അടിയന്തിര സേവനങ്ങളുമായി സജ്ജമായിരിക്കാൻ ഡോക്ടർമാർക്ക്
ഇതിലൂടെ സാധിക്കും.
ലോകത്താകെയുള്ള മസ്തിഷ്‌കാഘാത രോഗികളിൽ 60 ശതമാനവും ഇന്ത്യയിലാണെന്നത്
ആശങ്കയുളവാക്കുന്നതാണ്. ഒരു ലക്ഷത്തിൽ 135 മുതൽ 150 പേർക്ക് ഇന്ത്യയിൽ സ്ട്രോക്
കണ്ടുവരുന്നു. ഇതിൽത്തന്നെ നഗര-ഗ്രാമ അന്തരങ്ങളുമുണ്ട്. അടിസ്ഥാനസൗകര്യങ്ങളുടെ
അപര്യാപ്തത, വിദഗ്ധ മാനുഷിക വിഭവശേഷിയില്ലായ്മ, പൊതുജനങ്ങളിൽ
ബോധവത്‌കരണത്തിന്റെ അഭാവം എന്നിവ കാരണം മസ്തിഷ്‌കാഘാത പരിരക്ഷയിൽ ഇനിയും മുന്നോട്ടുപോകാനുണ്ട്. ഇത്തരം അന്തരങ്ങളെ പരിഹരിക്കുന്നതിനുള്ള ആസ്റ്റർ മിംമ്സിന്റെ നിരന്തര ശ്രമങ്ങൾക്കുള്ള അംഗീകാരം കൂടിയാവുകയാണ് വി ഒ എച്ച് സ്ട്രോക്ക് റിസർച്ച്
ഓർഗനൈസേഷൻ ഓഫ് ദ ഇയർ പുരസ്കാരം.