കൊച്ചി : ഇന്ന് ഏറ്റവും കൂടുതല്‍ ആളുകള്‍ നേരിടുന്ന പ്രധാന സൗന്ദര്യ പ്രശ്നമാണ് മുടി നരയ്ക്കുന്നതും അകാല നരയും. വയസാകുമ്ബോള്‍ മുടി നരയ്ക്കുന്നത് സാധാരണയാണ്. എന്നാല്‍ ഇപ്പോള്‍ പലർക്കും ചെറുപ്പത്തില്‍ തന്നെ അകാല നര ബാധിക്കാറുണ്ട്. അതിന് പ്രധാന കാരണം ഇപ്പോഴാത്തെ ജീവിത ശെെലിയാണ്.
ഈ നര മറയ്ക്കാൻ മാർക്കറ്റില്‍ കിട്ടുന്ന വിലകൂടിയ ഡെെ എത്ര തന്നെ ഉപയോഗിച്ചാലും അത് ഒരു താല്‍ക്കാലിക ആവരണം മാത്രമായിരിക്കും. കെമിക്കല്‍ ഡെെയുടെ അമിത ഉപയോഗം ഗുണത്തെക്കാള്‍ ഏറെ ദോഷമാണ് ചെയ്യുന്നത്. വീട്ടില്‍ തന്നെ നരയ്ക്ക് പരിഹാരം കാണാൻ നിരവധി വഴികളുണ്ട്. അതില്‍ ഒന്ന് പരിചയപ്പെടാലോ? വെറും ഉള്ളിയും എണ്ണയും മാത്രം മതി ഇത് തയ്യാറാക്കാൻ. ഉള്ളി മുടിയ്ക്ക് വളരെ നല്ലതാണെന്ന് കേട്ടിട്ടില്ലേ? മുടിയുടെ വളർച്ചയ്ക്ക് മാത്രമല്ല, നര അകറ്റാനും ഉള്ളി വളരെ നല്ലതാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇതിനായി ആദ്യം രണ്ട് ഉള്ളി എടുക്കുക. ശേഷം ഉള്ളി മിക്സിയില്‍ അടിച്ച് നീര് എടുക്കുക. അത് കഴിഞ്ഞ് തലയില്‍ ഉപയോഗിക്കുന്ന എണ്ണയില്‍ ഉള്ളി നീര് യോജിപ്പിച്ച ശേഷം തലമുടിയിലും തലയോട്ടിയിലും നല്ലപോലെ തേച്ച് പിടിപ്പിക്കുക. ഇത് അരമണിക്കൂർ കഴിഞ്ഞ് കഴുകി കളയാം. ആഴ്ചയില്‍ മൂന്ന് തവണ ഇത്തരത്തില്‍ ചെയ്യുന്നത് വളരെ നല്ലതാണ്. വളരെ വേഗത്തില്‍ അകാല നര തടയാൻ ഇത് സഹായിക്കുന്നു.