ആരോഗ്യമന്ത്രിക്ക് അനുയോജ്യം വാർത്താ അഭിനയം .ആശുപത്രികളിൽ അതിരൂക്ഷ സാഹചര്യം. ഇനിയെങ്കിലും കണ്ണു തുറക്കൂ ഭരണകൂടമേ: എൻ. ഹരി

കോട്ടയം : സംസ്ഥാനത്തെ മെഡിക്കൽ കോളേജ് ആശുപത്രികൾ മരുന്നും ആശുപത്രി ഉപകരണങ്ങളും ഇല്ലാതെ അതിരൂക്ഷസാഹചര്യത്തിൽ എത്തിയിട്ടും അതു നിസ്സാരവൽക്കരിക്കുന്ന ആരോഗ്യമന്ത്രി ക്യാമറ മുന്നിലെ വാർത്താഭിനയത്തിലേക്ക് എത്രയും വേഗം തിരിച്ചു പോകണമെന്ന് ബിജെപി നേതാവ് എൻ. ഹരി ആവശ്യപ്പെട്ടു. ഇത് കേരളത്തിലെ പാവപ്പെട്ട രോഗികളുടെ ഏകസ്വരത്തിലുള്ള അഭ്യർത്ഥനയാണ്.

Advertisements

ശസ്ത്രക്രിയ ഉപകരണങ്ങളും മരുന്നുമില്ലാതെ നാളിതുവരെ ഇല്ലാത്ത പ്രതിസന്ധി നേരിടുകയാണ് മെഡിക്കൽ കോളേജുകളും സർക്കാർ ആശുപത്രികളും. ഇത് തുറന്ന് എഴുതേണ്ടി വന്ന തിരുവനന്തപുരം മെഡിക്കൽ കോളജിലെ സത്യസന്ധനായ ഡോക്ടറെ ക്രൂശിക്കാനാണ് ഇനി ഭരണകൂടത്തിന്റെയും സഖാക്കളുടെയും പടപ്പുറപ്പാട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഡോക്ടർ ഇക്കാര്യം വെളിപ്പെടുത്തുന്നതിന് ഏറെ മുമ്പ് തന്നെ ഈ ഗുരുതര പ്രശ്നം താൻ ശ്രദ്ധയിൽ കൊണ്ടുവന്നതാണ്. അന്ന് വിദേശ ആദരം വാങ്ങുന്നതിനുള്ള യാത്രയിലായിരുന്നു മന്ത്രി മാഡം.

സൂപ്പർ സ്പെഷ്യാലിറ്റി കെട്ടിടങ്ങൾ പണിതുയർത്തുന്ന കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വിദഗ്ധ ഡോക്ടർമാരും മരുന്നുമില്ലാത്ത കടുത്ത പ്രതിസന്ധിയിലാണ്. വിവിധ വിഭാഗങ്ങളിലായി 56 വിദഗ്ധ ഡോക്ടർ തസ്തികയിലാണ് ആണ് ഒഴിവുള്ളത്.കോട്ടയത്തെ മാത്രം കണക്കാണ്.

കേരളത്തിലെ മെഡിക്കൽ കോളജുകളിലെ അത്യാഹിത വിഭാഗവും ഒ പിയും പ്രവർത്തിക്കുന്നത് പലപ്പോഴും സീനിയർ റസിഡൻ്റ് ഡോക്ടർമാരെ കൊണ്ടാണ്. എന്നാൽ ജൂലൈ മുതൽ പിജി ഡോക്ടർമാർ കോഴ്സ് അവസാനനടപടികളിലേക്ക് കടക്കുന്നതിനാൽ ആശുപത്രികളുടെ പ്രവർത്തനത്തെ ബാധിക്കുന്നു.

മെഡിക്കൽ കോളജുകളിലെ അത്യാഹിത വിഭാഗത്തിൽ കുറഞ്ഞത് 250 ഉം ഒപിയിൽ 3000ത്തിൽ അധികവും പ്രതിദിന രോഗികൾ എത്തുന്നുണ്ട് എന്നാണ് അനൗദ്യോഗിക കണക്ക്. 100 ഓളം റസിഡൻ്റ് ഡോക്ടർമാർ ക്ലിനിക്കൽ വിഭാഗത്തിൽ മാത്രം വേണം. എന്നാൽ ഇതൊന്നും അധികൃതർ ശ്രദ്ധിക്കാറില്ല.രോഗികൾക്ക് വേണ്ട ചികിത്സ ഉറപ്പാക്കാനുള്ള ഒരു ക്രമീകരണവും ആശുപത്രികളിൽ ഇല്ല.

ജീവൻ രക്ഷാ മരുന്നുകളും ഉപകരണങ്ങളും ഇല്ലാത്തതിനാൽ അടിയന്തര ശസ്ത്രക്രിയ പോലും മാറ്റിവയ്ക്കുകയാണ്. രോഗികളുടെ വേദനയ്ക്കും ദുരിതത്തിനു മുമ്പിൽ നിസ്സഹായരായി നിൽക്കുകയാണ് ഡോക്ടർമാർ. മരുന്നുകളുടെ ഗുണനിലവാരത്തെ കുറിച്ചുള്ള സംശയം ഇതിനകം തന്നെ ഉയർന്നിട്ടുണ്ട്. അടുത്തയിടെ പേവിഷബാധയ്ക്ക് കുത്തിവെപ്പ് നടത്തിയ കുട്ടികളുടെ ഉൾപ്പെടെ ജീവൻ നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായി.

അതീവ ദയനീയമാണ് കേരളത്തിന്റെ ആരോഗ്യമേഖല. ഇക്കാര്യത്തിൽ സമഗ്ര അഴിച്ചു പണിക്ക് സർക്കാർ തയ്യാറായില്ലെങ്കിൽ രോഗികളുടെ അവസ്ഥ പരിതാപകരമാകും.

Hot Topics

Related Articles