അസിഡിറ്റി അപകടം : സൂക്ഷിച്ചാൽ ദുഖിക്കേണ്ട : അസിഡിറ്റി ഒഴിവാക്കാൻ ഈ ഭക്ഷണം കഴിക്കാം 

അസിഡിറ്റി ഉണ്ടാക്കുന്ന പ്രശ്നം ചില്ലറയല്ല. അതനുഭവിച്ചവര്‍ക്ക് മാത്രമേ അതിന്റെ ബുദ്ധിമുട്ട് മനസ്സിലാകുകയുള്ളൂ. എന്നാല്‍ അസിഡിറ്റി മൂലമുണ്ടാകുന്ന പ്രശ്നങ്ങളെ മാറ്റാന്‍ ചില ഭക്ഷണങ്ങള്‍ക്ക് കഴിയും. ഏതൊക്കെ ഭക്ഷണങ്ങളാണ് ഇത്തരത്തില്‍ അസിഡിറ്റി ഉണ്ടാക്കുന്ന പ്രശ്നങ്ങളില്‍ നിന്ന് നമ്മെ സംരക്ഷിക്കുന്നത് എന്ന് നോക്കാം.

Advertisements

ഓട്സ്


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഓട്സ് ആരോഗ്യത്തിന് ഏറ്റവും നല്ല ധാന്യമാണ്. ഓട്സ് അസിഡിറ്റിയെ ചെറുക്കുന്നതില്‍ മുന്നിലാണ്. ഇത് അസിഡിറ്റി മാത്രമല്ല അമിതവണ്ണം എന്ന പ്രശനത്തേയും ഇല്ലാതാക്കുന്നു.

ഇഞ്ചി

ഏത് ഗുരുതര രോഗത്തേയും നിമിഷങ്ങള്‍ കൊണ്ട് തോല്‍പ്പിക്കാനുള്ള കഴിവ് ഇഞ്ചിയ്ക്കുണ്ട്. ഇഞ്ചി കഴിയ്ക്കുന്നത് അസിഡിറ്റിയെ നിമിഷങ്ങള്‍ കൊണ്ട് ഇല്ലാതാക്കുന്നു.

കറ്റാര്‍വാഴ

കറ്റാര്‍വാഴ ഇല്ലാതാക്കുന്നത് അസിഡിറ്റിയെ മാത്രമല്ല ദഹനസംബന്ധമായ എല്ലാ പ്രശ്നങ്ങളേയും കറ്റാര്‍വാഴ ഇല്ലാതാക്കുന്നു.

വെജിറ്റബിള്‍ സാലഡ്

വിവിധ തരത്തിലുള്ള പച്ചക്കറികള്‍ ചേര്‍ത്ത് സാലഡ് ആയി കഴിയ്ക്കുന്നത് എന്തുകൊണ്ടും അസിഡിറ്റിയെ ഇല്ലാതാക്കുന്നതില്‍ മുന്നിലാണ്.

പഴം

നിരവധി ആരോഗ്യപ്രശ്നങ്ങളാണ് പഴത്തിലൂടെ ഇല്ലാതാവുന്നത്. ആരോഗ്യകരമായ സൂപ്പര്‍ ഭക്ഷണം എന്ന് തന്നെയാണ് പഴം അറിയപ്പെടുന്നതും. അസിഡിറ്റി അതില്‍ ചിലത് മാത്രമാണ്.

പെരുംജീരകം

അസിഡിറ്റി സംബന്ധമായ പ്രശ്നങ്ങള്‍ എന്തെങ്കിലും തോന്നുന്നുണ്ടെങ്കില്‍ അതിനെ ഇല്ലാതാക്കാന്‍ ഏറ്റവും നല്ലതാണ് പെരുംജീരകം. ദഹനപ്രശ്നങ്ങള്‍ പരിഹരിയ്ക്കാന്‍ എന്നും മുന്നിലാണ് പെരുംജീരകം.

Hot Topics

Related Articles