“നെയ്യ് ശരീരത്തില്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നില്ല…” എങ്ങനെയെന്ന് അറിയാം…

നെയ്യില്‍ അമിതമായി കൊഴുപ്പ് അടങ്ങിയിട്ടുണ്ട് എന്ന കാരണത്താല്‍ പലപ്പോഴും ആഹാരത്തില്‍ നിന്നും പൂര്‍ണ്ണമായും ഒഴിവാക്കുന്നത് കാണാം. എന്നാല്‍ ഇത് തികച്ചും തെറ്റായ ഒരു ധാരണമാത്രമാണ്. ഇത്തരത്തില്‍ നെയ്യ് കഴിച്ചാലുള്ള ദോഷവശങ്ങള്‍ എന്ന് പ്രചരിക്കുന്ന പലതും നെയ്യുടെ ദോഷവശങ്ങളല്ല. 

Advertisements

നെയ്യില്‍ ധാരാളം ഹെല്‍ത്തി ഫാറ്റ് അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇത് നമ്മളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. എന്നാല്‍, പലപ്പോഴും പലരും നെയ്യില്‍ അമിതമായി കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. അതിനാല്‍ ഇത് ആരോഗ്യത്തിന് ഒട്ടും നല്ലതല്ല എന്ന് കരുതി പൂര്‍ണ്ണമായും ഒഴിവാക്കുന്നത് കാണാം. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

നല്ലപോലെ ഹെല്‍ത്തി ഫാറ്റും അതുപോലെ തന്നെ ഒമേഗ-3 ഫാറ്റി ആസിഡും അടങ്ങിയിരിക്കുന്ന നെയ്യ് സത്യത്തില്‍ നമ്മളുടെ ആരോഗ്യത്തിന് വളരെ നല്ലതാണ്. ഹൃദയത്തിന്റെ ആരോഗ്യം നിലനിര്‍ത്താന്‍ ഒമേഗ-3 ഫാറ്റി ആസിഡ് സഹായിക്കുന്നുണ്ട്. അതുപോലെ തന്നെ തലച്ചോറിന്റെ ആരോഗ്യത്തിനും ഇത് വളരെ നല്ലതാണ്.

ചിലര്‍ ആഹാരത്തില്‍ നിന്നും നെയ്യ് പൂര്‍ണ്ണമായും ഒഴിവാക്കുന്നതിന് പിന്നിലെ പ്രധാന കാരണം, നെയ്യ് അമിതമായി കഴിച്ചാല്‍ ഇത് ശരീരഭാരം വര്‍ദ്ധിക്കുന്നതിന് കാരണമാകുന്നുണ്ട് എന്നതാണ്. എന്നാല്‍ നെയ്യില്‍ അടങ്ങിയിരിക്കുന്നത് തികച്ചും ഹെല്‍ത്തി ഫാറ്റ് ആണ്. അതിനാല്‍ തന്നെ, ഇത് ശരരീഭാരം വര്‍ദ്ധിക്കാന്‍ ഒരിക്കലും കാരണമാകുന്നില്ല. ഇത് മെറ്റബോളിസം വര്‍ദ്ധിപ്പിക്കുകയും നമ്മളുടെ ശരീരഭാരം കൃത്യമായി നിലനിര്‍ത്താന്‍ സഹായിക്കുകയും ചെയ്യുന്നുണ്ട്.

​നെയ്യ് പാലില്‍ നിന്നും തയ്യാറാക്കുന്നതിനാല്‍ തന്നെ ചിലപ്പോള്‍ ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാക്കാം. അതുപോലെ, ദഹിക്കാന്‍ ബുദ്ധിമുട്ടാണ് എന്നിങ്ങനെയുള്ള തെറ്റിധാരണകള്‍ ഇന്ന് വ്യാപകമാണ്. എന്നാല്‍, പാലില്‍ നിന്നും ഉണ്ടാക്കുന്നതാണെങ്കിലും ലാക്ടോസ് ഇല്ലാത്ത ഒരു പാല്‍ ഉല്‍പന്നമാണ് നെയ്യ്. ലാക്ടോസ് അലര്‍ജി ഉള്ളവര്‍ക്കാണ് പലപ്പോഴും ദഹന സംബന്ധമായ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. 

എന്നാല്‍ നെയ്യ് വെണ്ണ ഉരുക്കി തയ്യാറാക്കുന്നതിനാല്‍, ഇതില്‍ നിന്നും ലാക്ടോസിന്റെ അംശം പൂര്‍ണ്ണമായും നീക്കം ചെയ്യാന്‍ ഇത് സഹായിക്കുന്നുണ്ട്. അതിനാല്‍, നിങ്ങള്‍ക്ക് ദഹന പ്രശ്‌നങ്ങള്‍ ഉണ്ടാകാനുള്ള സാധ്യത കുറവാണ്. മാത്രവുമല്ല, വളരെ എളുപ്പത്തില്‍ ദഹിക്കുന്ന ഒരു ആഹാരം കൂടിയാണ് നെയ്യ്.

പലരും നെയ്യ് കഴിച്ചാല്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കും എന്ന് തെറ്റിധരിക്കുന്നവരുണ്ട്. കാരണം, നെയ്യില്‍ സാച്വുറേറ്റഡ് ഫാറ്റ് അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ ഇത് കൊളസ്‌ട്രോള്‍ വര്‍ദ്ധിക്കാനും ഹൃദയത്തിന്റെ ആരോഗ്യം നശിക്കുന്നതിനും കാരണമാകുന്നതായി പറയുന്നു. എന്നാല്‍ പഠനങ്ങള്‍ പ്രകാരം, നമ്മള്‍ ദിവസേന കൃത്യമായ അളവില്‍ നെയ്യ് കഴിക്കുകയാണെങ്കില്‍, അത് സത്യത്തില്‍ ശരീരത്തില്‍ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നില്ല. പകരം, നമ്മളുടെ മൊത്തത്തിലുള്ള ആരോഗ്യത്തിന് ഗുണം ചെയ്യുകയാണ് ചെയ്യുന്നത്.

ചിലര്‍ പാചകത്തിന് നെയ്യ് ഉപോഗിക്കാറില്ല. കാരണം, നെയ്യ് ചൂടാകുമ്പോള്‍ ഇത് കെമിക്കലായി മാറുന്നു എന്ന് വിശ്വസിക്കുന്നവര്‍ കുറവല്ല. ഇത് ആരോഗ്യത്തിന് നല്ലതല്ല എന്ന് വിശ്വസിക്കുന്നവരും ഉണ്ട്. എന്നാല്‍, നല്ല ഉയര്‍ന്ന താപനിലയില്‍ ചൂടാക്കാന്‍ സാധിക്കുന്ന ഒന്നാണ് നെയ്യ്. അതിനാല്‍ തന്നെ നിങ്ങള്‍ക്ക് പാചകത്തിന് മറ്റ് ഓയിലിന് പകരം നെയ്യ് ധൈര്യമായി തന്നെ ഉപയോഗിക്കാന്‍ സാധിക്കും. അതുപോലെ, ചിലര്‍ പറയും നെയ്യ് കഴിച്ചാല്‍ ശരീരത്തിന് യാതൊരുവിധ ഗുണവും ഇല്ലെന്ന്. എന്നാല്‍ നെയ്യില്‍ പോഷകങ്ങള്‍ അടങ്ങിയിട്ടുണ്ട്. 

പ്രത്യേകിച്ച് ഇതില്‍ വിറ്റമിന്‍ എ, വിറ്റമിന്‍ ഡി, വിറ്റമിന്‍ ഇ, വിറ്റമിന്‍ കെ എന്നിവ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെ ഇത് രോഗപ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാന്‍ നല്ലതാണ്. അതുപോലെ തന്നെ നമ്മളുടെ എല്ലുകളുടെ ആരോഗ്യം നിലനിര്‍ത്താനും ചര്‍മ്മത്തിന്റേയും മുടിയുടേയും ആരോഗ്യം നിലനിര്‍ത്താനും ഇത് സഹായിക്കുന്നുണ്ട്.

Hot Topics

Related Articles