തടിയും വയറും കുറയാന്‍ രാത്രി ഗോതമ്പിന് പകരം റാഗി ഉപയോഗിക്കൂ… അറിയാം ഗുണങ്ങൾ

തടിയും വയറുമെല്ലാം കുറയാന്‍ പല വഴികളും പരീക്ഷിയ്ക്കുന്നവര്‍ ധാരാളമുണ്ട്. ഇതിനായി ഭക്ഷണത്തെ ആശ്രയിക്കുകയാണ് പലരും ചെയ്യുന്നത്. തടി കൂട്ടുകയും കുറയ്ക്കുകയും ചെയ്യുന്ന ഭക്ഷണങ്ങള്‍ പലതാണ്. ചോറ് തടി കൂട്ടും, പ്രമേഹം വരുത്തും എന്നു കരുതി രാത്രി സമയത്ത് ചപ്പാത്തിയിലേക്ക് മാറുന്നവര്‍ ധാരാളമുണ്ട്. എന്നാല്‍ രാത്രി ഭക്ഷണം ഗോതമ്പിന് പകരം റാഗിയാക്കിയാല്‍ കൂടുതല്‍ ഗുണം ലഭിയ്ക്കും.

Advertisements

​വയര്‍ ചാടുന്നത് തടയാനും​

റാഗിയില്‍ ഏറെ നാരുകള്‍ അടങ്ങിയിട്ടുണ്ട്. ഇതിനാല്‍ ശരീരത്തിന്റെ ഉപാപചയ പ്രക്രിയ ശക്തിപ്പെടുന്നു, ദഹന പ്രക്രിയ എളുപ്പമാകുന്നു, ഒരു കപ്പ് റാഗി പൊടിയിൽ 16.1 ഗ്രാം നാരുകൾ അഥവാ ഫൈബർ അടങ്ങിയിട്ടുണ്ട്. ഇവയുടെ ഫൈബർ നമ്മളെ കൂടുതൽ നേരം വിശപ്പ് അനുഭവപ്പെടാതെ നിലനിർത്താൻ സഹായിക്കുന്നു, ഇതെല്ലാം തന്നെ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ഘടകങ്ങളാണ്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഗ്യാസ്, അസിഡിറ്റി പ്രശ്‌നങ്ങള്‍ക്കും പരിഹാരമായി പ്രവര്‍ത്തിയ്ക്കാന്‍ കഴിയുന്ന ഒന്നാണ് റാഗി. രാത്രിയില്‍ ദഹനം മെച്ചപ്പെടുത്തി വയര്‍ ചാടുന്നത് തടയാനും ഇതേറെ നല്ലതാണ്. ഗ്ലൂട്ടെന്‍ ഫ്രീയാണ്. തടി കൂട്ടാനുള്ള പ്രധാനപ്പെട്ട കാരണമാണ് ഗ്ലൂട്ടെന്‍ എന്നത്. പ്രത്യേകിച്ചും വയര്‍ ഭാഗത്ത്. ഗ്ലൂട്ടെന്‍ അടങ്ങാത്ത ഭക്ഷണങ്ങള്‍ പൊതുവേ തടി കുറയ്ക്കാന്‍ ഏറെ നല്ലതാണ്.

​രാത്രിയില്‍ റാഗി ​

രാത്രിയില്‍ റാഗി കഴിയ്ക്കുന്നത് കൊണ്ടുണ്ടാകുന്ന നല്ലൊരു വഴിയാണ് നല്ല ഉറക്കം. പലര്‍ക്കും, പ്രത്യേകിച്ചും പ്രായമായവര്‍ക്ക് രാത്രിയില്‍ ഉറക്കം നഷ്ടപ്പെടുന്നത് പതിവാണ്. ഇതിന് പരിഹാരമാണ് അത്താഴത്തിന് റാഗി പോലുള്ള ലഘുഭക്ഷണം കഴിയ്ക്കുന്നത്. ഇതിലെ ട്രിപ്‌റ്റോഫാന്‍ ഈ ഗുണം നല്‍കുന്ന ഒന്നാണ്. കാല്‍സ്യം സമ്പുഷ്ടമായ ഇത് എല്ലുകളുടെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രായമായവരില്‍ സന്ധിവേദനകളും മറ്റും ഉറക്കം കെടുത്താറുണ്ട്. ഇതിനുള്ള പരിഹാരം കൂടിയാണ് റാഗി.

​പ്രമേഹം ​

പ്രമേഹം തടി കൂട്ടാന്‍ പ്രധാന കാരണമാകുന്ന ഒന്നാണ്. റാഗി കുറഞ്ഞ ഗ്ലൈസെമിക് സൂചികയുള്ള ഭക്ഷണമാണ്, അതായത് ദഹന വേഗത നിലനിർത്തുന്നതിലൂടെയും രക്തത്തിലെ പഞ്ചസാരയുടെ അളവ് സുരക്ഷിതമായ പരിധിയിൽ സൂക്ഷിക്കുന്നതിലൂടെയും രക്തത്തിലെ പഞ്ചസാരയെ നിയന്ത്രിക്കാൻ ഇത് സഹായിക്കുന്നു.റാഗി പ്രമേഹ നിയന്ത്രണത്തിലൂടെയും തടി കുറയ്ക്കാന്‍ സഹായിക്കുന്നു. ഇവ ട്രൈഗ്ലിസറൈഡുകളെ കുറയ്ക്കുന്നതിലൂടെ കൊളസ്‌ട്രോള്‍ കുറയ്ക്കാനും നല്ലതാണ്. പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം ശരീരത്തില്‍ കൊഴുപ്പടിയാനുള്ള പ്രധാന കാരണങ്ങളില്‍ പെടുന്നു.

​ചര്‍മത്തില്‍ ​

അയേണ്‍ സമ്പുഷ്ടമായ ഇത് വിളര്‍ച്ച പോലുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരവുമാണ്. റാഗിയില്‍ അടങ്ങിയിരിക്കുന്ന ആന്റിഓക്‌സിഡന്റുകൾ ഫ്രീ റാഡിക്കലുകളെയും മറ്റ് അണുബാധകളെയും ചെറുക്കാൻ ശരീരത്തെ സഹായിക്കുന്നു. റാഗിയിൽ നിയാസിൻ (വിറ്റാമിൻ ബി 3) ധാരാളം അടങ്ങിയിട്ടുണ്ട്, ചര്‍മത്തില്‍ ചുളിവുകള്‍ വീഴാതെ സംരക്ഷിയ്ക്കുന്നു, പല ചര്‍മ പ്രശ്‌നങ്ങള്‍ക്കും മരുന്നായി പ്രവര്‍ത്തിയ്ക്കുന്നു.

Hot Topics

Related Articles