ഉലുവവെള്ളം ശീലമാക്കൂ ;വിറ്റാമിനുകളാലും ധാതുക്കളാലും സമ്പുഷ്ടമായ ഉലുവയുടെ ഗുണങ്ങൾ ഇവയൊക്കെ 

ആരോഗ്യത്തിന് ആവശ്യമായ ധാരാളം വിറ്റാമിനുകളും ധാതുക്കളും ഉലുവയില്‍ അടങ്ങിയിട്ടുണ്ട്. കൂടാതെ ആന്റിഓക്‌സിഡന്റുകളാലും ആൻറി-ഇൻഫ്ലമേറ്ററി സംയുക്തങ്ങളാലും സമ്ബന്നമാണ് ഈ ചെറു വിത്തുകള്‍.അതുകൊണ്ട് തന്നെ ആരോഗ്യഗുണങ്ങള്‍ ധാരാളം ഉലുവയില്‍ അടങ്ങിയിട്ടുണ്ട് എന്നതില്‍ സംശയമില്ല. ധാതുക്കളായ ഇരുമ്ബ്, മഗ്നീഷ്യം, മാംഗനീസ്, നാരുകള്‍, വിറ്റാമിനുകള്‍, എന്നിവയാല്‍ സമ്ബുഷ്ടമാണ് ഉലുവ.

Advertisements

സാധാരണ അടുക്കളയില്‍ നാം ഉപയോഗിക്കുന്ന ഉലുവയെക്കുറിച്ചു അറിയാത്തവർ ആരുമുണ്ടാകില്ല. ഉലുവ പാചകത്തിന് മാത്രമല്ല ഉപയോഗിക്കുന്നത്, ഇതിന്റെ ആരോഗ്യഗുണങ്ങളും നിരവധിയാണ്. അല്പം കയ്പ് രുചിയുള്ള ഉലുവയുടെ ഗുണഗണങ്ങള്‍ അവർണനീയമാണ്. സാധാരണയായി പാചകത്തിനും ഔഷധമായും ഉപയോഗിക്കുന്ന ഒരു സസ്യമാണ് ഉലുവ. ഇന്ത്യൻ, മിഡില്‍ ഈസ്റ്റേണ്‍, മെഡിറ്ററേനിയൻ പാചകരീതികളില്‍ ഉലുവ ഉപയോഗിക്കുന്നുണ്ട്.രാവിലെ വെറും വയറ്റില്‍ ഉലുവ കുതിർത്ത വെള്ളം ഇളംചൂടോടു കൂടി കുടിക്കുന്നത് ദഹനം മെച്ചപ്പെടുത്താന്‍ സഹായിക്കും. ഉലുവ വെള്ളത്തില്‍ കുതിർക്കുന്നത് അവയുടെ നാരുകള്‍ വർധിപ്പിക്കുകയും അവയുടെ ഗുണങ്ങള്‍ വർധിപ്പിക്കുകയും ചെയ്യുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ദഹനം മെച്ചപ്പെടുത്തല്‍ , രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം,വീക്കം കുറയ്ക്കല്‍ തുടങ്ങിയ നിരവധി ആരോഗ്യഗുണങ്ങള്‍ ഉലുവയ്ക്കുണ്ട്.

വിശപ്പ് കുറയ്ക്കുക , ഉപാപചയ നിരക്ക് വർദ്ധിപ്പിക്കുക, കൊഴുപ്പ് അടിഞ്ഞുകൂടുന്നത് കുറയ്ക്കുക എന്നിവയിലൂടെ ശരീരഭാരം കുറയ്ക്കാൻ ഉലുവ വെള്ളത്തിന് കഴിയും.ഉലുവ വെള്ളം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുവാൻ സഹായിക്കുന്നു. അതുകൊണ്ട് തന്നെ പ്രമേഹമോ ഇൻസുലിൻ പ്രതിരോധമോ ഉള്ള വ്യക്തികള്‍ക്ക് ഇത് ഗുണം ചെയ്യും.ചര്‍മ്മത്തിന്‍റെയും തലമുടിയുടെയും ആരോഗ്യത്തിനും ഉലുവ വെള്ളം ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നത് നല്ലതാണ്. ആന്റിബാക്ടീരിയല്‍, ആന്റി ഇൻഫ്ലമേറ്ററി ഗുണങ്ങള്‍ ഉള്ള ഡയോസ്ജെനിൻ എന്ന ഒരു സംയുക്തം ഉലുവയിലുണ്ട്. ഇതാണ് തലമുടി വളർച്ചയ്ക്കും ചർമത്തിന്റെ ആരോഗ്യത്തിനും സഹായിക്കുന്നത്.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.