സഞ്ജുവിനെ വിമർശിച്ച് വീണ്ടും ഗവാസ്കർ : സഞ്ജുവിന് സ്ഥിരത ഇല്ലാത്തതിന്റെ കാരണം ഇത് 

ചെന്നൈ: ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസണെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍. രണ്ടാം ക്വാളിഫയറില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദിനോട് പരാജയം വഴങ്ങി രാജസ്ഥാന്‍ പുറത്തായിരുന്നു. ഇതിന് പിന്നാലെയാണ് ടീം നായകന്‍ സഞ്ജുവിന്‍റെ പ്രകടനത്തിലും ക്യാപ്റ്റന്‍സിയിലും നിരാശ പ്രകടിപ്പിച്ച് ഗാവസ്‌കര്‍ രംഗത്തെത്തിയത്.

Advertisements

‘സ്വന്തം ടീമിനെ മത്സരത്തില്‍ വിജയിപ്പിക്കാനോ കിരീടം നേടിക്കൊടുക്കാനോ കഴിയില്ലെങ്കില്‍ 500 റണ്‍സ് നേടിയിട്ട് എന്ത് പ്രയോജനമാണുള്ളത്? ഹൈദരാബാദിനെതിരെ ഗ്ലാമറസ് ഷോട്ടുകള്‍ കളിക്കുന്നതിനിടയിലാണ് എല്ലാ റോയല്‍സ് താരങ്ങളും പുറത്തായത്. സഞ്ജു സാംസന്റെ ഷോട്ട് സെലക്ഷനാണ് അദ്ദേഹത്തിന്റെ കരിയറില്‍ സ്ഥിരത ലഭിക്കാത്തതിന് കാരണം’, ഗാവസ്‌കര്‍ തുറന്നടിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഐപിഎല്‍ 2024 സീസണിലെ റണ്‍വേട്ടക്കാരില്‍ അഞ്ചാം സ്ഥാനത്താണ് സഞ്ജു. സീസണിലെ 16 മത്സരങ്ങളില്‍ നിന്ന് 531 റണ്‍സാണ് സഞ്ജുവിന്റെ സമ്പാദ്യം. രാജസ്ഥാന് വേണ്ടിയുള്ള മികച്ച പ്രകടനം താരത്തെ വരാനിരിക്കുന്ന ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ടീമില്‍ ഇടം നേടിക്കൊടുക്കുകയും ചെയ്തിരുന്നു.

Hot Topics

Related Articles