കേൾവിയും കരുത്തും
ശ്രവണസഹായികളും തെറ്റിധാരണകളും
ശ്രവണസഹായികളെക്കുറിച്ച് സാധാരണയായി കേട്ടുവരുന്ന തെറ്റിധാരണകളും അവയുടെ സത്യാവസ്ഥയും.
- ശ്രവണസഹായി ഉപയോഗിച്ചാൽ നിലവിലുള്ള കേൾവിശക്തി കൂടി നഷ്ടമാകുമോ..?
നിങ്ങളുടെ കേൾവി ശരിയായ രീതിയിൽ ഒരു ഓഡിയോളജിസ്റ്റ് പരിശോധിച്ച് കേൾവിക്കനുസൃതമായ ശ്രവണസഹായി ഉപയോഗിച്ചാൽ നിലവിലുള്ള കേൾവിശക്തി നഷ്ടപ്പെടില്ല. അവരവരുടെ കേൾവിക്ക് ഉചിതമല്ലാത്ത സ്രവണ സഹായി സ്വയം വാങ്ങി വച്ച് കഴിഞ്ഞാൽ , കേൾവിക്കുറവിനേക്കാൾ കൂടുതൽ ശബ്ദം ചെവിയിൽ എത്തുകയും ചെവിയുടെ ഞരമ്പുകളെ ദോഷമായി ബാധിക്കുകയും ചെയ്യും. - മരുന്നുപോലെ, ശ്രവണ സഹായി കുറച്ചുനാൾ ഉപയോഗിച്ചാൽ കേൾവിശക്തി തിരിച്ച് കിട്ടുമോ..?
കേൾവിയുടെ ഞരമ്പുകൾക്കുണ്ടാകുന്ന ഒരു യന്ത്രപരമായ പ്രതിവിധിയാണ് ശ്രവണ സഹായി. പേര് പോലെ തന്നെ കേൾക്കാൻ സഹായിക്കുന്ന ഒരു മെഷീൻ ആണ് ശ്രവണസഹായി. ശ്രവണസഹായിയിലൂടെ കേൾക്കാൻ സാധിക്കാത്ത ചെറിയ ശബ്ദങ്ങളും സംസാരവും കേൾക്കാൻ കഴിയും. ശ്രവണ സഹായി വയ്ക്കുമ്പോൾ മാത്രമാണ് കേൾക്കാൻ കഴിയുന്നത്. ഊരി വയ്ക്കുമ്പോൾ നിലവിലുള്ള കേൾവി മാത്രമേ കിട്ടുകയുള്ളു. അതുകൊണ്ട് നന്നായി കേൾക്കാൻ ശ്രവണസഹായി ജീവിത കാലം മുഴുവൻ ഉപയോഗിക്കണം. - കേൾവിശക്തി മുഴുവനും നഷ്ടപ്പെട്ടു കഴിഞ്ഞ് ശ്രവണ സഹായി വെച്ചാൽ മതിയോ..?
ശ്രവണസഹായി നിലവിലുള്ള കേൾവിയെ വലുതാക്കി കേൾക്കാനാണ് സഹായിക്കുന്നത്. കുറച്ച് കേൾവിയുണ്ടെങ്കിൽ ശ്രവണ സഹായിയിലൂടെ ആംപ്ലിഫൈ ചെയ്ത് വ്യക്തമായി കേൾപ്പിച്ച് തരികയാണ് ചെയ്യുന്നത്. മുഴുവൻ കേൾവിയും നഷ്ടപ്പെട്ട് പോയാൽ അവിടെ ഒന്നും ആംപ്ലിഫൈൻ ചെയ്യാൻ സാധിക്കുകയില്ല. അതുകൊണ്ട് കേൾവിക്കുറവ് 40 ശതമാനത്തിൽ അധികം ഉണ്ടെങ്കിൽ ശ്രവണ സഹായി തീർച്ചയായും ഉപയോഗിക്കണം. - ശ്രവണസഹായികൾ എല്ലാം ഒരു പോലെ അല്ലേ, പിന്നെ വിലകൂടിയത് എന്തിനാണ്…?
ശ്രവണ സഹായി തൃപ്തികരമായി തീരണമെങ്കിൽ ഇതിനകത്തുള്ള മൈക്രോഫോൺ, ആംപ്ലിഫയർ, റിസീവർ എന്നിവ നല്ലൊരു പങ്ക് വഹിക്കുന്നു. നമ്മുടെ ചുറ്റുപാടും നിരവധി ശബ്ദങ്ങൾ (കാറ്റിന്റെ ശബ്ദം, ഫാനിന്റെ ശബ്ദം, മറ്റ് വ്യക്തികളുടെ ശബ്ദം, വണ്ടികളുടെ ശബ്ദം) കേൾക്കുന്നുണ്ട്. ഇതിനിടയിലൂടെയാണ് നമുക്ക് ആവശ്യമുള്ള സംസാരം നാം കേൾക്കുന്നത്. അപ്പോൾ ഗുണമേന്മയുള്ള ഒരു ശ്രവണ സഹായിക്കു മാത്രമേ മറ്റ് ശബ്ദങ്ങളിൽ നിന്നു സംസാരം വേർതിരിച്ച് വ്യക്തമാക്കി തരുവാൻ സാധിക്കുകയുള്ളു. അതുകൊണ്ട് ശ്രവണസഹായികൾ തിരഞ്ഞെടുക്കുമ്പോൾ അന്താരാഷ്ട്ര നിലവാരമുള്ള പ്രോഗ്രാം ചെയ്യാൻ സാധിക്കുന്ന ഡിജിറ്റൽ ശ്രവണ സഹായികൾ ഉപയോഗിക്കുക. - ശ്രവണ സഹായി മറ്റേത് ഇലക്ട്രോണിക് വസ്തു പോലെ ഓൺലൈനായി വാങ്ങിയാൽ പോരെ..?
ശ്രവണ സഹായി ഒരു മൊബൈൽ പോൺ പോലെ ഓൺലൈനിൽ നിന്നു വാങ്ങു ഉപയോഗിക്കാവുന്ന ഒരു മെഷീൻ അല്ല. കേൾവി പരിശോധിച്ച ശേഷം മാത്രം കേൾവിയ്ക്ക് യോജിച്ച ഒരു ശ്രവണസഹായി ഒരു ഓഡിയോളജിസ്റ്റിന്റെ സഹായത്തോടെ പ്രോഗ്രാം ചെയ്താണ് വയ്‌ക്കേണ്ടത്. വെറുതെ വാങ്ങി വച്ച് കഴിഞ്ഞാൽ എല്ലാ ശബ്ദങ്ങളും ഒരു പോലെ മുഴങ്ങിക്കേൾക്കുകയും സംസാരം വ്യക്തമായി മനസിലാക്കാൻ കഴിയാതെ വരികയും ചെയ്യും.
ചുരുക്കത്തിൽ, കേൾവിക്കുറവ് തോന്നുകയോ സംസാരം വ്യക്തമായി മനസിലാകാതെ വരികയോ ചെയ്യുന്നുണ്ടെങ്കിൽ ഒരു ഓഡിയോളജിസ്റ്റിനെ കണ്ട് നിങ്ങളുടെ കേൾവി പരിശോധിച്ച് വേണ്ട പരിഹാര മാർഗങ്ങൾ ചെയ്യുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ലേഖിക :
ആൻസി ജേക്കബ് (MSLP)
സീനിയർ ഓഡിയോളജിസ്റ്റ് ആന്റ് സ്പീച്ച് ലാംഗ്വേജ് പതോളജിസ്റ്റ്.
ബെരാഖാ വാലി സ്പീച്ച് ആന്റ് ഹിയറിങ് എയ്ഡ് ക്ലിനിക്ക് ,
കടായിത്തറ കോംപ്ലക്സ്
എസ് പുരം പി.ഒ ,
മന്ദിരം ജംഗ്ഷൻ കുറിച്ചി ,കോട്ടയം
ഫോൺ – 8547228483, 9074603505.
Face Book – https://www.facebook.com/Beracah-Valley-Speech-Hearing-Aid-Clinic-105574891923281/
Instaram – https://www.instagram.com/invites/contact/?i=gqfsn6zimxlb&utm_content=oo95vnu
Youtube – Beracah Valley speech & hearing aid clinic .
Website – www.beracahspeechhearingclinic.com