തിരുവല്ല : പത്തനംതിട്ട: ആരോഗ്യമന്ത്രി വീണ ജോര്‍ജ്ജിനും പത്തനംതിട്ട കളക്ടര്‍ ദിവ്യ എസ് അയ്യര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചു. സംസ്ഥാനത്ത് പ്രതിദിന കൊവിഡ് കേസുകൾ കാര്യമായി വര്‍ധിക്കുന്നതിനിടെയാണ് ആരോഗ്യമന്ത്രിക്ക് തന്നെ വീണ്ടും കൊവിഡ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. രോഗബാധ സ്ഥിരീകരിച്ചതിന് പിന്നാലെ മന്ത്രിയും കളക്ടറും ക്വാറൻ്റൈനിൽ പ്രവേശിച്ചു. സംസ്ഥാനത്ത് പത്ത് ദിവസത്തിനിടെ കൊവിഡ് രോഗികളുടെ എണ്ണം ഇരട്ടിയായിട്ടുണ്ട്.ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 11ശതമാനം കടന്നിരിക്കുകയാണ്. കൂടുതൽ രോഗികൾ എറണാകുളത്തും തിരുവനന്തപുരത്തും ആണ്. അതേസമയം സംസ്ഥാനത്ത് ഇപ്പോൾ പടരുന്നത് ഒമിക്രോൺ വകഭേദമെന്ന് അധികൃതർ.
അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് കേസുകൾ വീണ്ടും നാലായിരത്തിന് മുകളിലെത്തി. ഏറ്റവും കൂടുതൽ രോഗബാധിതർ കേരളത്തിലാണ്. അതേസമയം രാജ്യത്ത് കൊവിഡ് നാലാം തരംഗത്തിൻറെ തുടക്കമാണെന്ന വിലയിരുത്തലുകൾ ഐസിഎംആർ തള്ളി.