മുഖത്തെ കരുവാളിപ്പിനോടും കറുത്തപാടുകളോടും ഇനി ബൈ പറയാം ; അഴകും ആരോഗ്യവും ഒത്തുചേരാൻ ബീറ്റ്റൂട്ട് നിങ്ങളെ സഹായിക്കും

ന്യൂസ് ഡെസ്ക് : മുഖത്തെ കരിവാളിപ്പും കറുത്ത പാടുകളുമെല്ലാം പലപ്പോഴും നമ്മുടെ ആത്മവിശ്വാസത്തിനു നേരെ വിരല്‍ ചൂണ്ടാറുണ്ട്.പ്രായമാകുമ്പോള്‍ ഇത്തരം പാടുകള്‍ സാധാരണയാണെങ്കിലും പലപ്പോഴും അത് ഉള്‍ക്കൊള്ളാൻ നമുക്ക് സാധിക്കാറില്ല. ഇത്തരം സാഹചര്യങ്ങളില്‍ തിളക്കമാര്‍ന്ന ചര്‍മ്മം നേടാൻ പല വഴികളും നാം തേടാറുണ്ട്. അവയില്‍ പലതും നമ്മുടെ അടുക്കളയില്‍ നിന്നു തന്നെയാവും തുടക്കം കുറിക്കുന്നത്. അത്തരത്തില്‍ ചര്‍മ സൗന്ദര്യ സംരക്ഷണത്തില്‍ മുഖ്യ പങ്ക് വഹിക്കുന്ന ഒന്നാണ് ബീറ്റ്റൂട്ട്.

Advertisements

ആരോഗ്യത്തോടൊപ്പം ചര്‍മ്മത്തിന് തിളക്കം നല്‍കുന്നതിനും ബീറ്റ്റൂട്ട് ഉപയോഗപ്രദമാണ്. ഇതിലെ വിറ്റാമിൻ സി ചുണ്ടിലെ പിഗ്മെന്റേഷൻ നീക്കം ചെയ്യാൻ സഹായിക്കുന്നു. ബീറ്റ്‌റൂട്ടില്‍ ആന്റിഓക്‌സിഡന്റുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് കണ്ണിനു താഴെയുള്ള വൃത്തങ്ങള്‍ കുറയ്ക്കുകയും ചെയ്യുന്നു. ബീറ്റ്റൂട്ട് നീരില്‍ ധാരാളമായി അടങ്ങിയിട്ടുള്ള വിറ്റാമിൻ സി ചര്‍മ്മത്തെ അകാല വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങളില്‍ നിന്നും സംരക്ഷിക്കുന്നു. ബീറ്റ്‌റൂട്ട് നീര് പുരട്ടുന്നത് ചര്‍മ്മത്തിന്റെ നിറം മെച്ചപ്പെടുത്താനും സഹായിക്കും.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

രണ്ട് സ്പൂണ്‍ ബീറ്റ്റൂട്ട് നീര്, തൈര് എന്നിവ കലര്‍ത്തി പേസ്റ്റ് ഉണ്ടാക്കി മുഖത്ത് പുരട്ടുക. 15 മിനിറ്റെങ്കിലും വച്ച്‌ ഉണങ്ങിയതിനു ശേഷം ഇത് കഴുകിക്കളയാം. മുഖക്കുരുക്കളും പാടുകളും നീക്കി മുഖം ഭംഗിയുള്ളതാക്കാൻ ബീറ്റ്റൂട്ട് സഹായിക്കും. ബീറ്റ്റൂട്ട് ജ്യൂസ് പാല്‍ ചേര്‍ത്ത് പാക്ക് ഉണ്ടാക്കുക. ആഴ്ചയില്‍ ഒന്നോ രണ്ടോ തവണ ഈ പാക്ക് ഇടാം.

വാര്‍ദ്ധക്യത്തിന്റെ ആദ്യ ലക്ഷണങ്ങളില്‍ നിന്ന് ചര്‍മ്മത്തെ സംരക്ഷിക്കുന്നതിനു പുറമേ, ബീറ്റ്‌റൂട്ടില്‍ ഇരുമ്പ് അടങ്ങിയിട്ടുണ്ട്. ഇത് കേടായ കോശങ്ങളെ ഉള്ളില്‍ നിന്ന് പുനരുജ്ജീവിപ്പിക്കുകയും മങ്ങിയ ചര്‍മ്മത്തിന് ഉടൻ തിളക്കമുള്ള രൂപം നല്‍കുകയും ചെയ്യുന്നു. ഒരു ടീസ്പൂണ്‍ പാല്‍, അര സ്പൂണ്‍ ബദാം ഓയില്‍, രണ്ട് ടീസ്പൂണ്‍ ബീറ്റ്റൂട്ട് ജ്യൂസ് എന്നിവ മിക്സ് ചെയ്ത് 10 മിനിറ്റ് നേരം മുഖത്ത് പുരട്ടുക. ശേഷം തണുത്ത വെള്ളത്തില്‍ മുഖം കഴുകുക. ആഴ്ചയില്‍ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടുക.

Hot Topics

Related Articles