പത്രത്തിലോ പ്രിന്റ് ചെയ്ത മറ്റ് പേപ്പറിലോ പൊതിഞ്ഞ ഭക്ഷണം ഒരിക്കലും കഴിക്കരുത് ;  ഈ മാരക രോഗത്തിന് നിങ്ങള്‍ ഇരയാകാം ;  അലൂമിനിയം ഫോയിലും സുരക്ഷിതമല്ല 

ഡല്‍ഹി : ഭക്ഷണ സാധനങ്ങള്‍ പായ്ക്ക് ചെയ്യാന്‍ പത്രമോ പ്രിന്റ് ചെയ്ത മറ്റ് പേപ്പറോ ഉപയോഗിക്കുന്നത് സാധാരണമാണ്.എന്നാല്‍ ഇവയില്‍ പൊതിഞ്ഞ ഭക്ഷണം കഴിക്കുന്നത് നിങ്ങളെ കാന്‍സര്‍ ഉള്‍പ്പെടെയുള്ള ഗുരുതരമായ രോഗങ്ങള്‍ക്ക് ഇരയാക്കുമെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇതുമായി ബന്ധപ്പെട്ട്, ഫുഡ് സേഫ്റ്റി ആന്‍ഡ് സ്റ്റാന്‍ഡേര്‍ഡ് അതോറിറ്റി ഓഫ് ഇന്ത്യ അടുത്തിടെ നിര്‍ദേശങ്ങളും പുറപ്പെടുവിച്ചിരുന്നു. ഭക്ഷണം വിളമ്പുന്നതിനും പാക്ക് ചെയ്യുന്നതിനും സൂക്ഷിക്കുന്നതിനും പത്രം ഉപയോഗിക്കുന്നതുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങളെക്കുറിച്ച്‌ എഫ്‌എസ്‌എസ്‌എഐ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. ഭക്ഷണം കഴിക്കാനും മറ്റും പത്രം ഉപയോഗിക്കരുതെന്ന് എല്ലാ ആളുകളോടും ഭക്ഷണ കച്ചവടക്കാരോടും എഫ് എസ്‌എസ്‌എഐ നിര്‍ദേശിച്ചിട്ടുണ്ട്

Advertisements

എന്തുകൊണ്ട് അപകടകരം?


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എഫ്‌എസ്‌എസ്‌എഐയുടെ അഭിപ്രായത്തില്‍, പത്രങ്ങളില്‍ ഉപയോഗിക്കുന്ന മഷിയില്‍ ധാരാളം അപകടകരമായ രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ട്, ഇത് ശരീരത്തില്‍ എത്തിയാല്‍ ഗുരുതരമായ നിരവധി പ്രത്യാഘാതങ്ങള്‍ക്ക് കാരണമാകും. ദീര്‍ഘനേരം ഭക്ഷണം സൂക്ഷിക്കാന്‍ പത്രം ഉപയോഗിക്കുന്നത് കാന്‍സര്‍ പോലുള്ള മാരക രോഗങ്ങളുടെ സാധ്യത വര്‍ധിപ്പിക്കുന്നു. പത്രത്തില്‍ എണ്ണയില്‍ വറുത്ത സാധനങ്ങള്‍ പൊതിയുന്നതിലൂടെ മഷിയിലെ രാസവസ്തുക്കള്‍ ഭക്ഷണത്തില്‍ പറ്റിപ്പിടിച്ച്‌ ഭക്ഷണത്തോടൊപ്പം ശരീരത്തില്‍ പ്രവേശിക്കുകയും ദഹനവ്യവസ്ഥയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുകയും ചെയ്യും.

പത്രത്തില്‍ പൊതിഞ്ഞ ഭക്ഷണം അതിന്റെ ഗുണനിലവാരം നശിപ്പിക്കുകയും അത്തരം ഭക്ഷണം നമ്മുടെ പ്രതിരോധശേഷിയെ ദുര്‍ബലപ്പെടുത്തുകയും ചെയ്യും. കൂടാതെ , ശരീരത്തിലെ പല സുപ്രധാന അവയവങ്ങള്‍ക്കും കേടുവരുത്തും. പത്രങ്ങള്‍ പ്രസിദ്ധീകരിക്കുമ്പോള്‍ ഉപയോഗിക്കുന്ന മഷിയില്‍ ഈയവും ഘനലോഹങ്ങളും ഉള്‍പ്പെടെ നിരവധി രാസവസ്തുക്കള്‍ അടങ്ങിയിട്ടുണ്ടെന്നും ഇത് ഭക്ഷണത്തെ മലിനമാക്കുമെന്നും എഫ്‌എസ്‌എസ്‌എഐ സിഇഒ ജി കമലവര്‍ധന്‍ റാവു പറയുന്നു.

വിതരണ സമയത്ത് പത്രങ്ങള്‍ വിവിധ പാരിസ്ഥിതിക സാഹചര്യങ്ങള്‍ക്ക് വിധേയമാകുന്നു, ഇതുമൂലം ബാക്ടീരിയ, വൈറസുകള്‍ അല്ലെങ്കില്‍ മറ്റ് രോഗകാരികള്‍ ആളുകളുടെ ഭക്ഷണത്തില്‍ എത്തിയേക്കാന്‍ ഇടവരുത്തുന്നു. ഇത് ഭക്ഷ്യജന്യ രോഗങ്ങള്‍ക്ക് കാരണമാകും. ഈ കാര്യങ്ങള്‍ വളരെക്കാലം അവഗണിക്കുന്നത് കാലക്രമേണ ഗുരുതരമായ ആരോഗ്യ അപകടങ്ങളിലേക്ക് നയിച്ചേക്കാം.

അലൂമിനിയം ഫോയില്‍ സുരക്ഷിതമോ?

പത്രത്തിന് പകരം അലൂമിനിയം ഫോയിലില്‍ ഭക്ഷണം സൂക്ഷിക്കുന്നതാണ് സുരക്ഷിതമെന്ന് പലരും കരുതുന്നു, എന്നാല്‍ ഇതും തെറ്റിദ്ധാരണയാണ്. ഫോയില്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിനും അപകടകരമാണ്. ഭക്ഷണം ഫോയിലില്‍ പാക്ക് ചെയ്യുന്നതിലൂടെ, ഭക്ഷണത്തിലേക്ക് ഓക്‌സിജന്‍ ലഭിക്കുന്നത് തടയുന്നു, ഇതോടെ ഭക്ഷണത്തിനുള്ളില്‍ ബാക്ടീരിയകള്‍ വളരാന്‍ തുടങ്ങുന്നു,ഇത് ഭക്ഷണം പെട്ടെന്ന് നശിപ്പിക്കും. അത്തരമൊരു സാഹചര്യത്തില്‍, പത്രവും അലുമിനിയം ഫോയിലും ഉപയോഗിക്കാന്‍ പാടില്ല.

എഫ്‌എസ്‌എസ്‌എഐ പറയുന്നതനുസരിച്ച്‌, വൈറസുകളില്‍ നിന്നും ബാക്ടീരിയകളില്‍ നിന്നും ഭക്ഷണം സുരക്ഷിതമായി സൂക്ഷിക്കാന്‍ സ്റ്റെയിന്‍ലെസ് സ്റ്റീല്‍, ഉണങ്ങിയ ഇലകള്‍ അല്ലെങ്കില്‍ ഗ്ലാസ് പാത്രങ്ങളില്‍ ഭക്ഷണം വിളമ്ബാനും പായ്ക്ക് ചെയ്യാനും നിര്‍ദേശിക്കുന്നു. ഭക്ഷണം സൂക്ഷിക്കുന്നതിന് ഈ വസ്തുക്കള്‍ സുരക്ഷിതമായി കണക്കാക്കപ്പെടുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.