ആരോഗ്യ സംരക്ഷണം എന്നത് ചികിത്സയല്ല: രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കുക എന്നതാണ്; മന്ത്രി വീണാ ജോര്‍ജ്

ആരോഗ്യ സംരക്ഷണം എന്നത് ചികിത്സയല്ലെന്നും രോഗ പ്രതിരോധശേഷി വര്‍ധിപ്പിക്കുക എന്നതാണെന്നും ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.
കൊടുമണ്‍ ഫാര്‍മേഴ്സ് പ്രൊഡ്യൂസേഴ്സ് കമ്പനിയുടെ ഉത്പന്നങ്ങളുടെയും വില്‍പ്പന കേന്ദ്രത്തിന്റെയും ഉദ്ഘാടനം ചന്ദനപ്പള്ളി സഹകരണ ബാങ്ക് അങ്കണത്തില്‍ നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. നമ്മുടെ ആരോഗ്യം നമ്മുടെ ഭക്ഷണമാണ്. മായമില്ലാത്ത ഭക്ഷണം കഴിക്കുക എന്നത് അത്യന്താപേക്ഷിതമാണ്. ഏകാരോഗ്യം എന്ന ആശയത്തെയാണ് നാം പ്രോത്സാഹിപ്പിക്കേണ്ടത്. മനുഷ്യന്റെയും മൃഗങ്ങളുടെയും സസ്യങ്ങളുടെയും ഭൂമിയുടെയുമെല്ലാം ആരോഗ്യം പരസ്പരം ബന്ധപ്പെട്ടുകിടക്കുന്നു. ഇതിനെയെല്ലാം പരിഗണിച്ച് ആരോഗ്യരംഗം മുന്നോട്ടുകൊണ്ടുപോവുകയെന്ന ആവശ്യകതയിലേക്കാണ് ഏകാരോഗ്യം ഊന്നല്‍ നല്‍കുന്നത്. ഇത്തരമൊരു കാഴ്ചപ്പാടിലൂടെ ഭൂമിയുടെയും ജീവജാലങ്ങളുടെയും ആരോഗ്യം തിരികെക്കൊണ്ടുവരാനുള്ള ശ്രമമാണ് നാം നടത്തേണ്ടത്. സ്വാഭാവിക നീര്‍ച്ചാലുകളുടെ ഒഴുക്കു തടസപ്പെടുത്തിയതാണ് ജില്ലയില്‍ വെള്ളപ്പൊക്കം ഉണ്ടാവാനുള്ള ഒരു കാരണം. കൊടുമണ്‍ കര്‍ഷകരുടെ പഞ്ചായത്താണ്. കാര്‍ഷിക സംസ്‌കാരത്തെ തിരിച്ചുപിടിക്കുന്നതില്‍ ശക്തമായ ഇടപെടല്‍ നടത്തിയ പഞ്ചായത്ത്. കൊടുമണ്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ പ്രധാന ഇടപെടല്‍ വിഷരഹിതമായ മായമില്ലാത്ത സാധനങ്ങള്‍ ജനങ്ങള്‍ക്ക് നല്‍കുന്നു എന്നതാണ്. മാതൃകാപരമായ ഇടപെടലുകളിലൂടെ മുന്നോട്ട് പോകാന്‍
കൊടുമണ്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിക്ക് സാധിക്കണമെന്നും മന്ത്രി പറഞ്ഞു.
കൊടുമണ്‍ ഹണി വിപണന ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു. കൊടുമണ്‍ റൈസിന്റെ പന്ത്രണ്ടാം ബാച്ച് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കുഞ്ഞന്നാമ്മ കുഞ്ഞും, കൊടുമണ്‍ ഫാര്‍മേഴ്‌സ് പ്രൊഡ്യൂസര്‍ കമ്പനിയുടെ വെബ്‌സൈറ്റ് ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍.ബി. രാജീവ് കുമാറും നിര്‍വഹിച്ചു.
ഞങ്ങളും കൃഷിയിലേക്ക് പദ്ധതിയുടെ പഞ്ചായത്തുതല പ്രഖ്യാപനം കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജാന്‍സി കെ കോശി, തേനിന്റെ വില കര്‍ഷകര്‍ക്കു നല്‍കല്‍ ഹോര്‍ട്ടികോര്‍പ്പ് മാനേജിംഗ് ഡയറക്ടര്‍ ജെ. സജീവും നിര്‍വഹിച്ചു.
കൊടുമണ്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.കെ. ശ്രീധരന്‍ അധ്യക്ഷത വഹിച്ച ചടങ്ങില്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്‍. തുളസീധരന്‍ പിള്ള, ജില്ലാ പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ ബീനാ പ്രഭ, ബ്ലോക്ക് പഞ്ചായത്ത് വികസന കാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍പേഴ്‌സണ്‍ കുഞ്ഞന്നാമ്മ കുഞ്ഞ്, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ആര്‍.ബി. രാജീവ് കുമാര്‍, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ധന്യാദേവി, ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ അഡ്വ. സി. പ്രകാശ്, കൃഷി വകുപ്പ് ഡെപ്യൂട്ടി ഡയറക്ടര്‍ ജാന്‍സി കെ. കോശി, കൊടുമണ്‍ കൃഷി ഓഫീസര്‍ എസ്. ആദില, കെ എഫ് പി കമ്പനി ലിമിറ്റഡ് ചെയര്‍മാന്‍ എ.എന്‍. സലീം, പഞ്ചായത്ത് അംഗങ്ങള്‍, വിവിധ രാഷ്ട്രീയ കക്ഷി നേതാക്കള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Advertisements

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.