റും 60ഗ്രാം ബദാം ഒരു ദിവസം കഴിച്ചാല്‍ പ്രമേഹരോഗികള്‍ക്ക് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറക്കാം. പ്രമേഹം മാത്രമല്ല ഹൃദയ സംബന്ധമായ രോഗങ്ങള്‍ നിയന്ത്രിക്കുന്നതിലും ബദാമിന് വലിയ പങ്കാണുള്ളത്. ഏകദേശം 425 ദശലക്ഷം പേരെയാണ് ആഗോള തലത്തില്‍ നിശബ്ദ കൊലയാളി എന്നറിയപ്പെടുന്ന പ്രമേഹം പിടികൂടിയിരിക്കുന്നത്. 2017ലെ കണക്കനുസരിച്ച് ഇന്ത്യയില്‍ 72.9 ദശലക്ഷം പേരെയാണ് പ്രമേഹം ബാധിച്ചിരിക്കുന്നത്.
ആല്‍മണ്ട് ബോര്‍ഡ് ഓഫ് കാലിഫോര്‍ണിയയുടെ നേതൃത്വത്തില്‍ നടത്തിയ വിവിധ ശാസ്ത്രീയ പഠനത്തിലാണ് ടൈപ്പ് 2 ഡയബറ്റിക്സിന് ഉത്തമ പ്രതിവിധിയായി ബദാമിനെ നിര്‍ദേശിക്കുന്നത്. എന്നാല്‍ വറുത്ത ബദാം ഉപയോഗിക്കുന്നതിന് പകരം സാധാരണ ബദാമാണ് കഴിക്കേണ്ടത്. ഫൈബറും, പ്രോട്ടീനും, മഗ്നീഷ്യവും, കാല്‍സിയവും കൊണ്ട് സംമ്ബുഷ്ടമായ ബദാം പുരാതന കാലം മുതല്‍ ഇന്ത്യക്കാര്‍ ഉപയോഗിച്ചിരുന്നതായും രേഖകളുണ്ട്.